സിഡ്നി: സംഘർഷഭൂമിയായ മണിപ്പൂരിലെ കരളലിയിക്കുന്ന കണ്ണീർ കാഴ്ചകൾ നേരിട്ട് പോയി മനസിലാക്കിയ ഡോ. ബാബു വർഗീസ്, ആന്റോ അക്കര, ജെസ്റ്റിൻ പള്ളിവാതുക്കൽ എന്നിവർ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു.ഓഗസ്റ്റ് എട്ടിന് സൂമിലൂടെയാണ് പരിപാടി. ഓസ്ട്രേലിയൻ ക്രിസ്ത്യൻ കോൺഫെഡറേഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്. സിഡ്നി,മെൽബൺ, ബ്രിസ്ബൻ സമയം വൈകിട്ട് ഏഴിനാണു പരിപാടി. പെർത്തിൽ വൈകിട്ട് അഞ്ചിനും അഡ്ലൈഡ് 6.30-നും ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 2.30നുമാണ് സൂം മീറ്റിങ് നടക്കുന്നത്. ഓസ്ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിവിധ സഭാ സമൂഹങ്ങളിൽ നിന്നും നിരവധി ആത്മീയ ഗുരുക്കൻമാരും നന്മവറ്റാത്ത ജനങ്ങളും പങ്കെടുക്കുമെന്നു സംഘാടകർ അറിയിച്ചു.
Meeting ID: 643 242 8712
Passcode: 2020