തിരുവനന്തപുരം: കോതമംഗലം ഡിവിഷനിൽ മുള്ളരിങ്ങാട് റെയിഞ്ചിൽ ചുള്ളിക്കണ്ടം സെക്ഷൻ പരിധിയിൽപ്പെട്ട അമയൽതൊട്ടി ഭാഗത്ത് കാടിനുള്ളിൽ പശുവിനെ അന്വേഷിച്ചു പോയ 23 വയസുള്ള അമര്‍ ഇലാഹി കാട്ടാന ആക്രമണത്തില്‍ മരിച്ച സംഭവത്തില്‍ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന് അറിയിച്ചു. ദുരന്ത നിവാരണ വകുപ്പുമായി ചര്‍ച്ച നടത്തിയ ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഈ തുക ഉടന്‍ തന്നെ കുടുംബത്തിന് നൽകും. സംഭവത്തില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനില്‍ നിന്നും മന്ത്രി വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രദേശത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്താനും മന്ത്രി നിര്‍ദേശിച്ചു. കുടുംബത്തിന് നാല് ലക്ഷം രൂപ നൽകുമെന്ന് ഡീൻ കുര്യാക്കോസ് എംപി അറിയിച്ചു. കുടുംബത്തിന് 4 ലക്ഷം ഉടൻ അനുവദിക്കും.10 ലക്ഷം രൂപ കുടുംബത്തിന് നൽകും.
ദുരന്തനിവാരണ അതോറിറ്റിയിൽ നിന്ന് 4 ലക്ഷം രൂപ ഇന്ന് തന്നെ നൽകും. ആറ് ലക്ഷം രൂപ പിന്നീട് സർക്കാർ നൽകും. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. പ്രദേശത്ത് കൂടുതൽ വനം വകുപ്പ് ഉദ്യോഗസ്ഥരെ നിയോഗിക്കും. ഫെൻസിങ് ഉൾപ്പെടെ വേഗത്തിൽ നടപ്പാക്കാൻ സിസിഎഫ് തലത്തിൽ ചർച്ച നടത്തുമെന്നും എംപി അറിയിച്ചു.
10 ലക്ഷം രൂപ കുടുംബത്തിന് നൽകുമെന്ന് ഇടുക്കി സബ് കളക്ടർ അരുൺ ഖർഗെ അറിയിച്ചു. അമറിന്റെ കബറടക്കം ഇന്ന് നടക്കും.