തെന്നിന്ത്യയിലെ മുൻനിര നായികയാണ് തമന്ന. ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്ത നടി ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. നിലവിൽ ജയിലർ, മലയാള ചിത്രം ബാന്ദ്ര എന്നിവയാണ് നടിയുടേതായി റിലീസിനും അണിയറയിലും ഒരുങ്ങുന്ന ചിത്രങ്ങൾ. തമന്നയുമായി ബന്ധപ്പെട്ടൊരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ.
കൊല്ലത്ത് ഒരു ഷോപ്പിന്റെ ഉദ്ഘാടനത്തിന് എത്തിയതാണ് തമന്ന. ഇതിനിടയിൽ ഒരു ആരാധകൻ നടിക്ക് മുന്നിലേക്ക് ചാടി വീണ് കൈയ്ക്ക് പിടിക്കുക ആയിരുന്നു. ഇതോടെ ചുറ്റുമുള്ള സെക്യൂരിറ്റികൾ ഇയാളെ തടയുകയും മാറ്റാൻ ശ്രമിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. ഒടുവിൽ സാഹചര്യം മനസിലാക്കിയ തമന്ന യുവാവിനോട് സ്നേഹത്തോടെ ആണ് പെരുമാറിയത്. ഫോട്ടോ എടുക്കണമെന്ന ആവശ്യം ഇയാൾ പ്രകടിപ്പിച്ചപ്പോൾ, ഇഷ്ടക്കേട് ഒന്നും കാണിക്കാതെ ആ ആഗ്രഹം സാധിച്ചു കൊടുക്കുന്നതും വീഡിയോയിൽ കാണാം.