WA : അന്താരാഷ്ട്ര യോഗ ദിനത്തിന്റെ നാലാമത്തെ വാർഷിക പരിപാടി അടുത്ത വാരാന്ത്യത്തിൽ ആഘോഷിക്കുമെന്ന് MISC യും ജെറാൾട്ടൺ യോഗ ക്ലബും സംയുക്തമായി അറിയിച്ചു.ജെറാൾട്ടൺ പ്രദേശവാസികൾക്ക് ആത്മീയ ഉണർവിന്റെ ഒരു പ്രഭാതമാണ് ഇതിലൂടെ കൈവരികയെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു.
മിഡ്വെസ്റ്റ് ഇന്ത്യൻ കൾച്ചറൽ സൊസൈറ്റിയിലെയും (MISC) ജെറാൾട്ടൺ യോഗ ക്ലബ്ബിലെയും അംഗങ്ങളുടെ ആഭിമുഖ്യത്തിൽ ജൂൺ 23 ഞായറാഴ്ച QEII സെൻ്ററിൽ നടക്കുന്ന ഇവന്റിലേക്ക്
കമ്മ്യൂണിറ്റിയിലെ അംഗങ്ങളെ സ്വാഗതം ചെയ്യുന്നതായും, യോഗ ദിനത്തിൽ പങ്കെടുക്കാൻ എത്തുന്നവർ യോഗ മാറ്റും വാട്ടർ ബോട്ടിലും കൊണ്ടുവരേണ്ടതാണെന്നും സംഘാടകർ വ്യക്തമാക്കി . പരിപാടിയിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്.എട്ട് വ്യത്യസ്ത തരം യോഗാഭ്യാസങ്ങൾ ഒരേസമയം സെഷനുകളിൽ വാഗ്ദാനം ചെയ്യും,തുടർന്ന് ഒരു സൗണ്ട് മെഡിറ്റേഷൻ സെഷനോടെ പരിപാടി അവസാനിക്കും.
അന്നേദിവസം നാല് ഇന്ത്യൻ കുടുംബങ്ങൾ ഒരുമിച്ച് അന്നദാനം നടത്തും. ഇന്ത്യൻ ഷെഫ് ഉണ്ടാക്കിയ വെജിറ്റേറിയൻ ഇന്ത്യൻ ഉച്ചഭക്ഷണമാണ് അന്നദാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. റാഫിൾ ഡ്രോയും സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ് .
യോഗയോടുള്ള അഭിനിവേശം പങ്കുവയ്ക്കാനും കമ്മ്യൂണിറ്റി സ്പിരിറ്റ് വളർത്താനും പോസിറ്റീവ് എനർജി പ്രചരിപ്പിക്കാനുമുള്ള അവസരമാണ് യോഗദിനമെന്ന് എംഐസിഎസ് പ്രസിഡൻ്റ് ഹരി കുമാർ പറഞ്ഞു.
കൂടുതൽ ആളുകൾ യോഗയുടെ നേട്ടങ്ങൾ ആഘോഷിക്കുന്നതിനാൽ പങ്കെടുക്കുന്നവരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ജെറാൾട്ടൺ യോഗ ക്ലബ് പ്രസിഡൻ്റ് Chantal Bachere-Crinquand പറഞ്ഞു. “ആരോഗ്യത്തിനായി സമർപ്പിച്ചിരിക്കുന്ന ഒരു പ്രഭാതത്തിൽ വിവിധ യോഗ ശൈലികളും ധ്യാന രീതികളും ശ്വസന പ്രക്രിയകളും പര്യവേക്ഷണം ചെയ്യാനുള്ള അവസരം ഇവൻ്റ് എല്ലാവർക്കും പ്രധാനം ചെയ്യുമെന്ന് ജെറാൾട്ടൺ യോഗ ക്ലബ് പ്രസിഡന്റ് വ്യക്തമാക്കി.
എല്ലാ നൈപുണ്യ തലങ്ങളിലുമുള്ള ആളുകളെ യോഗ സെഷനുകളിൽ പങ്കെടുക്കാനും യോഗ ശൈലികൾ പരീക്ഷിക്കാനും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12.30 വരെയാണ് പരിപാടി. രജിസ്റ്റർ ചെയ്യാൻ Eventbrite വെബ്സൈറ്റ് സന്ദർശിക്കുക