റിപ്പോർട്ടർ : സത്താർ കായംകുളം, റിയാദ്
റിയാദ് : മുൻ കാലങ്ങളിലെ പോലെ ഈ റമദാൻ മാസത്തിലും യവനിക കലാസാംസ്കാരിക വേദി ഈ കഴിഞ്ഞ മാർച്ച് 24 നു റിയാദ് അൽമാസ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ അത്താഴ വിരുന്നിൽ റിയാദിലെ ഒട്ടനവധി കുടുംബങ്ങളും കലാസാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.
ഡോക്ടർ ജയചന്ദ്രൻ ഉത്ഘാടനം നടത്തിയ വിരുന്നിൽ ചെയർമാൻ ഷാജി മഠത്തിൽ ആമുഖ പ്രസംഗം നടത്തി, പ്രസിഡന്റ് ശ്രീ.വിജയൻ നെയ്യാറ്റിൻകര അധ്യക്ഷത വഹിച്ചു. റംസാൻ പ്രഭാഷണം ശ്രീ ലത്തീഫ് ഓമശ്ശേരി നടത്തി.
സാമൂഹിക പ്രവർത്തകരായ സത്താർ കായംകുളം , ശിഹാബ് കൊട്ടുകാട്, ജയൻ കൊടുങ്ങലൂർ, എംബസി പ്രതിനിധി പുഷ്പരാജ്, അബ്ദുല്ല വല്ലാഞ്ചിറ, മൈമൂന ടീച്ചർ, ഷാനവാസ് മുനമ്പത്ത് ഗഫൂർ കൊയിലാണ്ടി , ഷംനാദ് കരുനാഗപ്പള്ളി, സലിം കളക്കര, സനൂപ് പയ്യന്നൂർ , റാഫി പാങ്ങോട് , റഹ്മാൻ മുനമ്പത്ത്, നഹാസ്, ഷിബു ഉസ്മാൻ എന്നിവർ ആശംസകൾ അറിയിക്കുകയും, വിരുന്നിനു യവനിക അംഗങ്ങളായ ഷാജഹാൻ, നാസർ കല്ലറ, സലിം ആർത്തിയിൽ, വല്ലി ജോസ്, അഷ്റഫ് ഓച്ചിറ, ജോസ് ആന്റണി , അബ്ദുസലാം ഇടുക്കി, ജലീൽ കൊച്ചിൻ, ഷാജഹാൻ പാണ്ട , ഷാനവാസ് , നിഷാദ് എന്നിവർ നേതൃത്വം നൽകുകയും ചെയ്തു. നാസർ ലെയ്സ് സ്വാഗതവും, സൈഫ് കായംകുളം നന്ദിയും പറഞ്ഞു.