ബ്രിസ്ബേയ്ൻ : സെന്റ്.തോമസ് ദി അപ്പോസ്‌തലൻ സീറോ മലബാർ ഫൊറാന ചർച്ചിന്റെ ആഭിമുഖ്യത്തിൽ ബ്രിസ്ബേയ്നിലുള്ള കത്തോലിക് കോൺഗ്രസിന്റെ സംഘാടനത്തിൽ ക്രിസ്തുമസ് സ്റ്റാർ മത്സരം സംഘടിപ്പിക്കുന്നതായി പള്ളി ഭാരവാഹികൾ അറിയിച്ചു. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ഡിസംബർ 22നകം രജിസ്റ്റർ ചെയ്യേണ്ടതാണ്.ഡിസംബർ 24 ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് ഷെഡ്യൂൾ ചെയ്ത സ്ഥലത്ത് ക്രിസ്തുമസ് സ്റ്റാർ നിർമാണം പൂർത്തിയാക്കേണ്ടതാണെന്നും സംഘാടകർ അറിയിച്ചു.
വിജയികൾക്ക് ആകർഷകമായ ക്യാഷ് പ്രൈസുകൾ ഉണ്ടായിരിക്കുന്നതാണെന്നും ഭാരവാഹികൾ വ്യക്തമാക്കി.