നടൻ ധനുഷ് വീണ്ടും സംവിധായകനാകുന്നുവെന്ന വാര്‍ത്ത ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ആഘോഷിച്ചതാണ്. ധനുഷും ഒരു പ്രധാന കഥാപാത്രമായി ചിത്രത്തില്‍ ഉണ്ടാകും. എസ് ജെ സൂര്യയാണ് മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ നടൻ ധനുഷിന്റെ പുതിയ ചിത്രത്തിലെ ലുക്കാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.നോര്‍ത്ത് മദ്രാസാണ് ചിത്രത്തിന്റെ പശ്ചാത്തലമാകുന്നത്. ദുഷറ വിജയൻ, കാളിദാസ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ ധനുഷിനൊപ്പം എത്തും. എസ് ജെ സൂര്യയും സുന്ദീപും ചിത്രത്തില്‍ ധനുഷിന്റെ സഹോദരങ്ങളായി എത്തുമ്പോള്‍ അപര്‍ണാ ബാലമുരളിയാണ് നായിക എന്നും റിപ്പോര്‍ട്ടുണ്ട്. ‘വാത്തി’ എന്ന ചിത്രമാണ് ധനുഷിന്റേതായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.