ലോകത്തിലെ ഏറ്റവും വൃത്തികെട്ട പൂന്തോട്ടത്തിനുള്ള രാജ്യാന്തര പുരസ്കാരം ഓസ്ട്രേലിയൻ വനിതയ്ക്ക്. ടാസ്മാനിയയിൽ നിന്നുള്ള കാത്ലീൻ മുറേയ്ക്കാണ് ഈ പുരസ്കാരം ലഭിച്ചിരിക്കുന്നത്. വേൾഡ് അഗ്ലിയസ്റ്റ് ലോൺ എന്നെഴുതിയിരിക്കുന്ന ഒരു ടീഷർട്ടാണ് പുരസ്കാര സമ്മാനമായി 53 കാരിയായ കാത്ലീന് ലഭിച്ചത്.
കാത്ലീന് തന്റെ വീടിനു ചുറ്റിനുമുള്ള പരിസരം ലാൻഡ്സ്കേപ്പിങ് നടത്തി നല്ലൊരു പൂന്തോട്ടമുണ്ടാക്കണമെന്നായിരുന്നു ആഗ്രഹം. പിന്നീട് ആ മോഹമുപേക്ഷിച്ചപ്പോൾ അവിടെ കുറ്റിച്ചെടികളും മറ്റും വളർന്നു. കൂടെ വല്ലാബി, കംഗാരുസ ബൻഡിക്കൂട്ട് തുടങ്ങിയ ഓസ്ട്രേലിയൻ ജീവികളും ഇവിടെ സന്ദർശനത്തിനെത്തൽ പതിവായി.