ബുഡാപെസ്റ്റ്: ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്മാരുടെ 4×400 മീറ്റർ റിലേയില്‍ മലയാളി താരങ്ങളടങ്ങിയ ഇന്ത്യന്‍ ടീം അഞ്ചാമത് ഫിനിഷ് ചെയ്തു. 2.59.92 മിനുറ്റ് സമയവുമായാണ് ഇന്ത്യ ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച സ്ഥാനത്ത് എത്തിയത്. ഇതാദ്യമായായിരുന്നു ഇന്ത്യ ഈയിനത്തില്‍ ഫൈനലിന് യോഗ്യത നേടിയത്. 2.57.31 മിനുറ്റുമായി അമേരിക്ക സ്വർണവും 2.58.45 മിനുറ്റുമായി ഫ്രാന്‍സ് വെള്ളിയും 2.58.71 മിനുറ്റുമായി ബ്രിട്ടന് വെങ്കലവും സ്വന്തമാക്കി. 2.59.34 മിനുറ്റില്‍ ഫിനിഷ് ചെയ്ത ജമൈക്കയാണ് നാലാമത്.
ഇന്ത്യക്കായി ഫൈനലിനിറങ്ങിയ മുഹമ്മദ് അനസ് യഹിയ, അമോജ് ജേക്കബ്, മുഹമ്മദ് അജ്മല്‍ എന്നിവർ മലയാളികളാണ്. തമിഴ്നാട്ടില്‍ നിന്നുള്ള രാജേഷ് രമേശാണ് മറ്റൊരു താരം. ഹീറ്റ്സില്‍ കുറിച്ച ഏഷ്യന്‍ റെക്കോർഡ്(2:59.05 മിനുറ്റ്) തിരുത്താന്‍ പക്ഷേ ഫൈനലില്‍ നാല്‍വർ സംഘത്തിനായില്ല.