ഓസ്ട്രേലിയയിലും ന്യൂസിലണ്ടറിലും മായി നടക്കുന്ന വുമൺസ് വേൾഡ് കപ്പ് ആവേശത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്നു. ഇന്ന് ജമേക്ക ടൂർണമെന്റ് ഫേവറിറ്റായ ബ്രസീലിനെ ടൂര്ണമെന്റിൽനിന്ന് പുറത്താക്കി.. ബ്രസീലിന്റെ വനിതാ ലോക കപ്പ് വിജയം ഒരിക്കൽ കൂടി മോഹമായിട്ടവസാനിച്ചു. അർജന്റീനയെ തോൽപ്പിച്ഛ് തുടക്കം ഗംഭീരമാക്കിയ ഇറ്റലിയെ സൗത്ത് ആഫ്രിക്ക ഇന്ന് പുറത്തേക്കുള്ള വഴിയൊരുക്കി.. മിശിഹായുടെ പെൺപട വളരെ നേരത്തെ തന്നെ സ്വൻതം നാട്ടിലെലേക്കു ടിക്കെറ്റെടുത്തു. ജർമനിക്കും രക്ഷയില്ല.. ജപ്പാന്റെ മുന്നിൽ അടിയറവു പറഞ്ഞ സ്പെയിൻ നോക്കൊണ്ട് റൗണ്ടിലേക്ക് കടന്നിട്ടുണ്ട്. യുറോപ്യൻ വൻ ശക്തികൾ പലതും വീണു.
ജപ്പാനും, മൊറോക്കയും, നൈജീരിയയും, സൗത്ത് ആഫ്രിക്കയും കളം നിറഞ്ഞ കളിക്കുന്നു.. സ്വിസ്സ്, ഹോളണ്ട്, ഫ്രാൻസ്, ഇംഗ്ലണ്ട്, സ്പെയിൻ നോക്ക് ഔട്ടിലേക്കു മുന്നേറിയിട്ടുണ്ട്.
ഇനി നൈജീരിയയെ ക്കുറിച്ഛ്:നൈജീരിയ ഫുട്ബോളിന് വളരെ വളക്കൂറുള്ള മണ്ണാണ്.. അവിടെനിന്നു ഒട്ടേറെ പുരുഷ കളിക്കാർ യുറോപ്പ്യയ്ൻ ഫുട്ബോൾ ലീഗിലേക്ക് നല്ല പ്രതിഫലം വാങ്ങി ചേക്കേറിയിട്ടുണ്ട്.. കൊൽക്കത്തയുടെ ഫുട്ബോൾ പ്രതാഭ കാലത്ത് മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, മുഹമ്മദെൻസ് നൈജീരിയയിൽനിന്നൊക്കെ താരങ്ങളെ തങ്ങളുടെ ക്ലബ്ബിലേക്ക് സൈൻ ചെയ്യിച്ചിരുന്നു ചീമ ഒക്കിരി അതിൽ പ്രധാനിയായിരുന്നുവെന്നു നമുക്കറിയാം.
പറഞ്ഞു വരുന്നത് ടൂർണമെന്റിലെ കറുത്ത മുത്തിനെ കുറിച്ചാണ്. വനിതാ ലോക കപ്പു ഫുട്ബോളിലെ ഡിഫൻസ് പൊസിഷനിൽ കളിക്കുന്ന നൈജീരിയൻ ഡോക്ടർ.
കാൻസർ രോഗത്തിനെതിരെ പോരാട്ടാവുമായി
ലോക കപ്പ് ഫുട്ബോളിൽ നിന്നൊരു മാലാഖാ…!
വനിതാ ലോക കപ്പിൽ കളിക്കുന്ന നൈജീരിയയുടെ പ്രതിരോധ നായികയുടെ പേര് മിഷേൽ അലോസി അവളുടെ കൂട്ടുകാരികൾ അവളെ സ്നേഹത്തോടെ വിളിക്കുന്നത് ഡോക്റ്റർ അലോസി…!
ദിവസത്തിന് 24 മണിക്കൂർ ദൈർഘ്യം പോരന്നു പരാതി പറയുന്നവർ ഒരുപാടുണ്ട് എന്നാൽ അക്ഷരാർഥത്തിൽ ആ ഗണത്തിൽ പെടുന്നെയാളാണ് ഉച്ചവരെ സ്റ്റെതസ്കോപ്പും വെള്ളകുപ്പായവും ആയി അമേരിക്കയിലെ ടെക്സാസ് ചിൽഡ്രൻസ് ആശുപത്രിയിലെ പീഡിയാട്രിക് ക്യാൻസർ ഗവേഷണകേന്ദ്രത്തിലും അത് കഴിഞ്ഞാൽ കാലിൽ ബൂട്ടും കെട്ടി NWSL-ലെ ഹൂസ്റ്റൺ ഡാഷിനൊപ്പം ഫുട്ബോൾ മൈനനത്തു മണിക്കൂറുകളോളം ചെലവഴിക്കുന്ന സൂപ്പർ ജീനിയസ് മിഷേൽ അലോസി.
നൈജീരിയയിൽ നിന്നുള്ള കുടിയേറ്റക്കാരായ ചിനമയുടെയും ഗോഡ്വിന്റെയും മകളായി കാലിഫോണിയയിലെ ആപ്പിൽ വാലിയിൽ ജനിച്ചു ഗ്രാനീറ്റു ഹിൽ സ്കൂളിൽ പഠിക്കുമ്പോഴേ അദ്ധ്യാപകർ കണ്ടറിഞ്ഞു തങ്ങളുടെ മുന്നിലിരിക്കുന്നത് ഒരു അസാധാരണ പ്രതിഭയാണെന്ന് എല്ലാ പരീക്ഷകളിലും നമ്മുടെ A+ സിലും മുകളിൽ…..,കളിക്കളത്തിലെ അവളുടെ വേഗം കണ്ടു പിൽക്കാലത്തു അവിടുത്തെ വലിയ ഓട്ടക്കാർ ആയിരുന്നവർ പോലും മൂക്കത്തു വിരൽ വച്ചു എന്നാൽ ഹൈസ്കൂൾ ക്ലാസുവരെ അവൾ അവളുടെ സമയം ക്ലാസ് മുറികളിലും ഇൻഡോർ സ്റ്റേഡിയത്തിലും ആയവൾ ചെലവിട്ടു
പന്തുമായുള്ള സൗഹൃദം കണ്ടറിഞ്ഞ അവളുടെ പി ഇ ടീച്ചർ അവളെ അവരുടെ ഫുട്ബോൾ റിക്രിയേഷൻ ക്ലബിൽ അംഗമാക്കി പിന്നെയൊക്കെ മറിമായം പോലായിരുന്നു അവളുടെ ആക്കാഡമിക് മികവ് അവൾക്കു യേൽ യൂണിവേഴ്സിറ്റിയിൽ അണ്ടർ ഗ്രാഡ്വെറ്റ് ഫെല്ലോ ഷിപ്പ് നേടിക്കൊടുത്തു അന്നാണവൾ പന്തു കളി സീരിയസ് ആയിട്ടെടുത്തത് 2015 / 18 കാലഘട്ടത്തിൽ യേൽ ബുൾ ഡോഗ്സിന്റെ കളിക്കാരി 2021 ആയപ്പോഴേക്കും ഹൂസ്റ്റൻ ഡാഷിന്റെ പ്രൊഫഷാണൽ കളിക്കാരി ഫോർവേഡ് ആയിട്ടായിരുന്നു തുടക്കം
പിന്നെ പ്രതിരോധ നിരയുടെ ചുമതലയിൽ ആ കളി മികവ് അങ്ങ് നൈജീരിയയിലും ചെന്നെത്തി 2021 ൽ അവരുടെ ദേശീയ കോച്ചു അമേരിക്കയിൽ ചെന്നു സൂപ്പർ ഫാൽക്കന്റെ പച്ച ജേഴ്സി അവൾക്കു നൽകി അതോടെ ഇതുവരെ 18 മത്സരങ്ങൾ കളിച്ചു ഒരു ഗോളും നേടി ഇതൊക്കെ സാധാരണ കാര്യങ്ങൾ തുടർന്നാണ് വിഖ്യാതമായ ടെക്സാസ് യൂണിവേഴ്സിറ്റിയിൽ പീഡിയാട്രിക് കാൻസർ വിഭാഗത്തിൽ ഗവേഷണ പഠനത്തിന് സ്ക്കോളർഷിപ്പ് ലഭിക്കുന്നത്
അന്നുമുതൽ അവൾ ഫുട്ബോൾ ഡ്രിബിൾചെയ്യുകയാണ് കുട്ടികളുടെ കാൻസർ വാർഡിൽ നിന്ന് പതിനായിരങ്ങൾ കാത്തിരിക്കുന്ന ഫുട്ബോൾ മൈതാനങ്ങളിലേക്ക് രണ്ടും ഒരേ മികവോടെ
നൈജീരിയക്കു വേണ്ടി ലോക കപ്പിൽ മുത്തമ്മിടണമെന്നും ഈ ഭൂമുഖത്ത് നിന്ന് കുട്ടികളുടെ ജീവനെടുക്കുന്ന ലൂക്കിമിയയും തലച്ചോറിനെയും നാഡീ വ്യൂഹങ്ങളേയും കടന്നാക്രമിക്കുന്ന മാരക രോഗത്തെ എന്നെത്തേക്കും തൂത്തു മാറ്റുവാനുമുള്ള മരുന്നുകൾ കണ്ടെത്തണം എന്നുമാണ് ഈ ലോക കപ്പ് ഫുട്ബോൾ കളിക്കാരിയുടെ മോഹം…!