ചണ്ഡീഖഡ്: ആയുധങ്ങളുമായി എത്തിയ സംഘം വീട്ടിൽ കയറി മൂന്ന് സ്ത്രീകളെ കൂട്ട ബാത്സംഗം ചെയ്തു. ഹരിയാനയിലാണ് ഇതര സംസ്ഥാന തൊഴിലാളി കുടുംബത്തോട് കൊടും ക്രൂരത നടന്നത്. അതിക്രമം നടത്തിയത് നാല് പേരടങ്ങുന്ന സംഘമാണെന്നാണ് വിവരം. കുടുംബാംഗങ്ങളെ ബന്ദികളാക്കിയ ശേഷമായിരുന്നു ഈ സംഘം സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തത്.