ലണ്ടൻ: യുവതികളെ ബലാത്സംഗത്തിനിരയാക്കിയ കുറ്റം തെളിഞ്ഞതോടെ ബ്രിട്ടനില്‍ ഇന്ത്യൻ വംശജന് 18 വര്‍ഷം തടവ്. 50കാരനായ രഘു സിംഗമനേനിക്കാണ് വുഡ് ഗ്രീൻ ക്രൗണ്‍ കോടതി ജയില്‍ ശിക്ഷ വിധിച്ചത്.
ഇയാള്‍ വടക്കൻ ലണ്ടനില്‍ രണ്ട് മസാജ് പാര്‍ലറുകള്‍ നടത്തുന്നുണ്ട്. ഇവിടെ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ പ്രലോഭിപ്പിക്കുകയായിരുന്നു. സ്കോട്ലന്ഡ് യാര്‍ഡ് ആണ് അന്വേഷണം നടത്തി കുറ്റം തെളിയിച്ചത്.
പാര്‍ലറില്‍ വരാനും ജോലി ചെയ്യാനും മൊബൈല്‍ ആപ്പില്‍ പരസ്യം നല്‍കുകയും അപോയിൻമെന്റ് എടുത്ത് എത്തുന്നവര്‍ക്കുനേരെ ലൈംഗികാതിക്രമങ്ങള്‍ നടത്തുകയും ചെയ്യുമായിരുന്നുവെന്ന് മെട്രോപൊളിറ്റൻ പൊലീസ് പറഞ്ഞു. ജോലി ലഭിക്കുമെന്ന പ്രതീക്ഷയില്‍ എത്തിയ യുവതികള്‍ ഭയാനകമായ ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാക്കപ്പെട്ടുവെന്നും പൊലീസ് പറയുന്നു.