കോട്ടയം : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വേർപാട് തനിക്ക് വ്യക്തിപരമായും വലിയ നഷ്ടമാണെന്ന് ശശി തരൂര്‍ എംപി. രാഷ്ട്രീയത്തില്‍ ഉമ്മൻചാണ്ടി തനിക്ക് പ്രചോദനമായിരുന്നു. ജനങ്ങൾക്ക് വേണ്ടി ഇത്രയും അർപ്പണ ബോധത്തോടെ പ്രവർത്തിച്ച നേതാവ് അപൂർവമാണെന്നും തരൂര്‍ അനുസ്മരിച്ചു. ഉമ്മൻചാണ്ടി ഇല്ലായിരുന്നുവെങ്കില്‍ വിഴിഞ്ഞം തുറമുഖം പോലുള്ള വികസനം കേരളത്തില്‍ സാധ്യമാകുമായിരുന്നില്ലെന്നും തരൂര്‍ ദില്ലിയില്‍ പറഞ്ഞു.