ലണ്ടൻ: ‘വിക്കിലീക്സ്’ സ്ഥാപകൻ ജൂലിയൻ അസാൻജിന് യു.എസിലേക്കുള്ള നാടുകടത്തലിനെതിരെ അപ്പീല്‍ നല്‍കാമെന്ന് ലണ്ടൻ കോടതി.ഇതോടെ, ഏറെ വിവാദമായ കേസിലെ നിയമയുദ്ധം വീണ്ടും നീളുമെന്നുറപ്പായി.
യു.കെ സർക്കാറിന്റെ നാടുകടത്തലില്‍ ഉത്തരവിനെതിരെ അപ്പീല്‍ നല്കാൻ അസാൻജിന് അവകാശമുണ്ടെന്നാണ് ഹൈകോടതി വിധിച്ചത്. യു.എസ് രഹസ്യരേഖകള്‍ പുറത്തുവിട്ട സംഭവത്തില്‍ അസാൻജിനെതിരെ നിരവധി കുറ്റങ്ങളാണ് ചുമത്തപ്പെട്ടത്.
ഇതില്‍ 17 എണ്ണം ചാരവൃത്തിയുമായി ബന്ധപ്പെട്ടതാണ്. 15 വർഷം മുമ്ബ് നടന്ന സംഭവത്തിനുപിന്നാലെ ആസ്ട്രേലിയൻ കമ്ബ്യൂട്ടർ വിദഗ്ധനായ അസാൻജ് ലണ്ടനിലെ ഇക്വഡോർ എംബസിയില്‍ ഏഴുവർഷം അഭയം തേടി. പിന്നീട് ബ്രിട്ടനിലെ അതിസുരക്ഷ ജയിലില്‍ അഞ്ചുവർഷവും കഴിഞ്ഞു.