ന്യൂഡൽഹി രാജ്യാന്തര വിമാന സർവീസുകളിൽ യാത്രക്കാർക്ക് സൗജന്യ വൈഫൈ നൽകുന്ന ആദ്യത്തെ ഇന്ത്യൻ കമ്പനിയായി വിസ്താര. എല്ലാ യാത്രക്കാർക്കും 20 മിനിറ്റാണ് സൗജന്യ വൈഫൈ. അതിനുശേഷം അധിക ഡേറ്റ പണം കൊടുത്തു വാങ്ങാം. ഇതിനായി ഇന്ത്യൻ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കാമെന്നതും സവിശേഷതയാണ്.
ബിസിനസ് ക്ലാസ്സ്, പ്ലാറ്റിനം ക്ലബ്ബ് വിസ്താര അംഗങ്ങൾക്ക് 50 എ൦ബി സൗജന്യ വൈഫൈയും ലഭിക്കും.പ്ലാറ്റിനം ക്ലബ്ബ് അംഗമല്ലാത്തവർ 372 രൂപയും ജിഎസ്ടിയും ചേർത്തടച്ചാൽ വാട്സാപ് പോലുള്ള മെസേജിങ് ആപ്പുകൾ ഉപയോഗിക്കാൻ അൺലിമിറ്റഡ് ഡേറ്റ ലഭിക്കും.ഇൻ്റർനെറ്റ് തിരച്ചിൽ ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് 1,577 രൂപയാണ് നിരക്ക്. സമൂഹമാധ്യമങ്ങളിൽ ഓഡിയോ, വീഡിയോ സ്ട്രീമിങ്ങിനു൦ ഇതിൽ സൌകര്യമുണ്ടാകും.എല്ലാ സ്ട്രീമിങ് സൗകര്യങ്ങളുമായി അൺലിമിറ്റഡ് ഡേറ്റ ലഭിക്കുന്നതിന് 2707 രൂപയാണ് നിരക്ക്. എല്ലാറ്റിനും ജി എസ് ടി ബാധകം.