വിദേശത്ത് നിന്നും മടങ്ങിവന്ന ഭര്‍ത്താവ് വിവാഹ മോചനം നേടിയെന്ന് പറഞ്ഞ് തെരുവില്‍ ബഹളം വച്ച ബീഹാറില്‍ നിന്നുള്ള യുവതിയുടെ വീഡിയോയായിരുന്നു കഴിഞ്ഞ ദിവസം നെറ്റിസണ്‍സിനിടെയില്‍ ഏറെ ആളുകള്‍ കണ്ട വീഡിയോ. ജഹാനാബാദ് ജില്ലയില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങളില്‍ ബുര്‍ഖ ധരിച്ച ഒരു സ്ത്രീ ബൈക്കില്‍ കയറി പോകാന്‍ ശ്രമിച്ച ഭര്‍ത്താവിനെ ബൈക്കില്‍ നിന്നും പിടിച്ചിറക്കി അയാളുടെ യാത്ര മുടക്കാന്‍ ശ്രമിക്കുന്നതായിരുന്നു ഉണ്ടായിരുന്നത്. ഇതിനിടെ അവര്‍ ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരയുകയും നിലവിളിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
വീഡിയോ പങ്കുവച്ച് കൊണ്ട് ഉത്കർഷ് സിംഗ് എന്ന ട്വിറ്റര്‍ (X) അക്കൗണ്ടില്‍ നിന്നും കുറിച്ചു,’ബീഹാർ: ജെഹാനാബാദിൽ നടുറോഡിൽ ഭാര്യാ – ഭർത്താക്കന്മാരുടെ ഹൈ വോൾട്ടേജ് നാടകം. നാല് വർഷത്തിന് ശേഷം വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ഭർത്താവ് ഭാര്യയെ വീട്ടിൽ നിർത്താൻ തയ്യാറായില്ല. നഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ എർക്കി ഗ്രാമത്തിലെ കേസ്.’ വീഡിയോയിലെ യുവതിയുടെ ഭര്‍ത്താവ് വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ വിദേശത്തേക്ക് പോയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. നാല് വര്‍ഷത്തിന് ശേഷം ഇയാള്‍ ബന്ധം ഒഴിവാക്കാനും യുവതിയെ വിവാഹ മോചനം ചെയ്യാനും മാത്രമാണ് തിരിച്ചെത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.