ലോകമെമ്ബാടും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ കണക്ക്. ജൂലൈ 31 മുതല്‍ ആഗസ്റ്റ് 27 വരെ 1.4 ദശലക്ഷത്തിലധികം പുതിയ കോവിഡ് 19 കേസുകളും 1,800-ലധികം മരണങ്ങളും രജിസ്റ്റര്‍ ചെയ്തതായി ലോകാരോഗ്യ സംഘടന വെള്ളിയാഴ്ച അറിയിച്ചു.
ജൂലൈ 31 ന് മുമ്ബുള്ള 28 ദിവസ കാലയളവിനെ അപേക്ഷിച്ച് കേസുകളുടെ എണ്ണത്തില്‍ 38 ശതമാനം വര്‍ധനവും മരണം 50 ശതമാനം കുറവുമാണ് കാണിക്കുന്നത്. ദക്ഷിണ കൊറിയയിലാണ് ഏറ്റവും കൂടുതല്‍ പുതിയ കേസുകളും (1,296,710) മരണങ്ങളും (596). ഇറ്റലിയില്‍ ഏകദേശം 27,000 പുതിയ കേസുകളുണ്ട്, യുകെയില്‍ 26,000.
കിഴക്കൻ മെഡിറ്ററേനിയൻ, പടിഞ്ഞാറൻ പസഫിക്, യൂറോപ്യൻ മേഖല എന്നിവിടങ്ങളിലാണ് പുതിയ കേസുകളുടെ ഏറ്റവും വലിയ വര്‍ധനവ്. ആഫ്രിക്ക, തെക്ക് കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലാണ് കേസുകള്‍ കുറയുന്നത്.