ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും വെയ്റ്റര്‍മാര്‍ക്ക് ടിപ്പ് കൊടുക്കുന്നത് സംബന്ധിച്ച് പലര്‍ക്കും പല അഭിപ്രായമായിരിക്കും. എന്നാല്‍, വളരെ മാന്യമായി സംസാരിച്ച്, ഉപഭോക്താവിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ തരിച്ചറിഞ്ഞ് പെരുമാറുന്ന ഒരു വെയ്റ്റര്‍ക്ക് ചിലപ്പോള്‍ നമ്മള് ചെറിയൊരു ടിപ്പ്, സന്തോഷത്തിന്റെ പേരില്‍ കൊടുക്കുന്നു. ചില വെയ്റ്റര്‍മാര്‍ ടിപ്പ് ചോദിച്ച് വാങ്ങുന്നു. ഇത് പലപ്പോഴും സംഘര്‍ഷങ്ങള്‍ക്ക് വഴിവെയ്ക്കുന്നു. ഇതിനിടെ തന്റെ വ്യത്യസ്തമായൊരു പ്രവർത്തി കാരണം തനിക്ക് 1.3 ലക്ഷം രൂപ ടിപ്പ് ലഭിച്ചെന്ന യുവതിയുടെ വെളിപ്പെടുത്തല്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. തലമുടിയുടെ സ്റ്റൈല്‍ ഒന്ന് മാറ്റി പരീക്ഷിച്ചതാണ് ടിപ്പ് വര്‍ദ്ധിക്കാന്‍ കാരണമെന്നാണ് യുവതിയുടെ അവകാശവാദം.