ഇന്ത്യയുടെ ചന്ദ്രയാന്‍ 3 ചരിത്ര നേട്ടത്തില്‍ ആഹ്ലാദവും അഭിമാനവും പങ്കുവച്ച് ചലച്ചിത്രലോകം. രാജ്യമൊട്ടാകെയുള്ള വിവിധ ഭാഷാ ചലച്ചിത്ര മേഖലകളിലെ പ്രമുഖരൊക്കെ സമൂഹമാധ്യമങ്ങളിലൂടെ തങ്ങളുടെ ആഹ്ളാദം പങ്കുവച്ചു. “ചരിത്രപരമായ ഈ നേട്ടത്തില്‍ ഐഎസ്ആര്‍ഒയിലെ ഓരോ അംഗങ്ങള്‍ക്കും അഭിനന്ദനങ്ങള്‍. രാജ്യം ഈ നാഴികക്കല്ല് പിന്നിടുമ്പോള്‍ ആഘോഷത്തില്‍ ഞാനും പങ്കുചേരുന്നു. എന്തൊരു അഭിമാന നിമിഷമാണിത്”, എന്നാണ് മമ്മൂട്ടിയുടെ കുറിപ്പ്.”അവസാനം, ദക്ഷിണധ്രുവം മാനവരാശിക്ക് മുന്നില്‍ തുറക്കപ്പെട്ടിരിക്കുന്നു! ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ചന്ദ്രയാന്‍ 3 നെ എത്തിക്കാന്‍ പരിശ്രമിച്ച ഐഎസ്ആര്‍ഒയിലെ എല്ലാ ശാസ്ത്രജ്ഞര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും അഭിനന്ദനങ്ങള്‍! കൌതുകവും സ്ഥിരോത്സാഹവും നവീകരിക്കലുമാണ് ഒരു രാജ്യത്തെ മുഴുവന്‍ അഭിമാനത്തിലേക്ക് എത്തിച്ചത്, ജയ്ഹിന്ദ്”, എന്നാണ് മോഹന്‍ലാലിന്റെ കുറിപ്പ്.