വെസ്റ്റേൺ സിഡ്നിയിലെ പുതിയ അന്താരാഷ്ട്ര വിമാനത്താവളം 2026ൽ പ്രവർത്തനം തുടങ്ങും. വിമാനക്കമ്പനികളായ ക്വാണ്ടസും ജെറ്റ് സ്റ്റാറും ആയിരിക്കും പുതിയ വിമാനത്താവളത്തിലെ ആദ്യ ഓപ്പറേറ്റർമാർ. ഇരുകമ്പനികളും ഇത് സംബന്ധിച്ച കരാറിൽ ഒപ്പുവെച്ചു.
രാജ്യത്തിനകത്ത് തന്നെയായിരിക്കും ആദ്യ ഘട്ടത്തിൽ സർവ്വീസുകൾ നടത്തുക. പുതിയ വിമാനത്താവളം പ്രവർത്തനം ആരംഭിക്കുന്നതോടെ നിലവിലെ വിമാനത്താവളത്തിലെ തിരക്ക് കുറക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.