മെൽബൺ: വാട്ടർമാൻ ഓസ്ട്രേലിയ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ പൂർണ്ണ ഉടമസ്ഥാവകാശം ഷിബു ജോണിനെന്ന് രേഖകൾ. വാട്ടർമാൻ കമ്പനിയുടെ പൂർണ്ണ ഉടമസ്ഥാവകാശം ഷിബു ജോണിന്റെ ഉടമസ്ഥതയിലുള്ള സൈബർ കമ്പ്യൂട്ടർ സൈക്ലിംഗ് കമ്പനിക്കെന്ന് രേഖകൾ.
മലയാളിയും കോഴിക്കോട് സ്വദേശിയുമായ മുരളിദാസ് ഓസ്ട്രേലിയൻ പൗരൻ അല്ലാത്തതിനാലും ഓസ്ട്രേലിയയിൽ സ്ഥിരതാമസകാരനാണെന്ന് തെളിയിക്കാൻ കഴിയാത്തതിനാലു൦ സ്ഥിരതാമസക്കാരൻ എന്നതിനോ പൗരത്വത്തിനോ മതിയായ രേഖകൾ കൈവശ൦ ഇല്ലാത്തതിനാലും അവശ്യ സമയത്ത് രേഖകൾ ഹാജരാക്കാൻ കഴിയാതിരുന്നതിനാലും മുരളിദാസിനെ കമ്പനിയുടെ ഉടമസ്ഥാവകാശ ഘടനയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് fir രേഖകൾ വ്യക്തമാക്കുന്നു.