ദോഹ: പാരിസ് ഒളിംപിക്സിലേക്ക് കണ്ണുംനട്ടിരിക്കുന്ന ഇന്ത്യന്‍ പുരുഷ ജാവലിന്‍ താരം നീരജ് ചോപ്രയ്ക്ക് ദോഹ ഡയമണ്ട് ലീഗില്‍ വെള്ളിത്തിളക്കം. അഞ്ചാമത്തെ അവസാന ത്രോയില്‍ 88.36 മീറ്റർ ദൂരം കണ്ടെത്തിയാണ് നീരജ് വെള്ളി മെഡല്‍ അണിഞ്ഞത്. വെറും 0.02 മീറ്ററിനാണ് ഇന്ത്യന്‍ സൂപ്പർ താരത്തിന് സ്വർണം നഷ്ടമായത്. സീസണില്‍ തന്റെ ഏറ്റവും മികച്ച ദൂരം കണ്ടെത്തിയ നീരജ് ചോപ്രക്ക് 90 മീറ്റർ കടമ്പയിലേക്ക് പക്ഷേ എത്താനായില്ല.