വാഷിങ്ടണ്‍: വാള്‍മാര്‍ട്ട് സൂപ്പര്‍ മാര്‍ക്കറ്റിലെ വെടിവെപ്പില്‍ 23 പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് 90 ജീവപര്യന്തം ശിക്ഷ.2019ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പ്രതി നടത്തിയ വെടിവെപ്പില്‍ 23 പേര് കൊല്ലപ്പെടുകയും 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വാള്‍മാര്‍ട്ടിന്റെ ടെക്സസിലെ ഔട്ട്ലെറ്റിലാണ് വെടിവെപ്പുണ്ടായത്.
വംശീയവാദിയായ പാട്രിക് ക്രുസിസാണ് കേസിലെ പ്രതി. യു.എസ് ജില്ലാ ജഡ്ജി ഡേവിഡ് ഗുഡേരേമയാണ് ശിക്ഷ വിധിച്ചത്. തടവ് ശിക്ഷക്കിടയില്‍ ഇയാള്‍ക്ക് പരോള്‍ ലഭിക്കില്ല. അതേസമയം വധശിക്ഷ ലഭിക്കാവുന്ന മറ്റൊരു കേസില്‍ ഇയാള്‍ക്കെതിരെ വിചാരണ നടക്കുകയാണ്.
വിധ്വേഷ കുറ്റം ചെയ്തതിന് 45 ജീവപര്യന്തവും ആയുധ ഉപയോഗിച്ച് അക്രമം നടത്തിയതിന് 45 ജീവപര്യന്തവുമാണ് ഇയാള്‍ക്ക് ശിക്ഷയായി കോടതി നല്‍കിയത്. അതേസമയം, പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നായിരുന്നു പ്രതിഭാഗം വാദം. എന്നാല്‍, ഈ വാദമൊന്നും കോടതി മുഖവിലക്കെടുത്തില്ല.