ഓസ്ട്രേലിയയിൽ വിവിധ വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തര ബിരുദ, ഗവേഷണ കോഴ്സുകൾ ചെയ്യുന്നവർക്ക് രണ്ടു വർഷം അധിക പോസ്റ്റ് സ്റ്റഡി വിസ നൽകാനാണ് ഫെഡറൽ സർക്കാർ തീരുമാനം.ഓസ്ട്രേലിയയിലെ തൊഴിലാളി ക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യാന്തര വിദ്യാർത്ഥികൾക്കായി ദീർഘകാല പോസ്റ്റ് സ്റ്റഡി വർക്ക് വിസ കൊണ്ടുവന്നത്.
പഠിക്കുന്ന കാത്ത് ജോലി ചെയ്യുന്നതിന് വീണ്ടും സമയപരിധി ഏർപ്പെടുത്തിയതിന് ഒപ്പമാണ്, പഠനം പൂർത്തിയാക്കയിാൽ കൂടുതൽ കാലം ജോലി ചെയ്യാൻ അനുമതി നൽകിയത്.നിരവധി മേഖലകളിൽ ബിരുദമോ, ബിരുദാനന്തര ബിരുദമോ, ഗവേഷണമോ പൂർത്തിയാക്കുന്നവർക്ക് ടെംപററി ഗ്രാജ്വേറ്റ് വിസ, അഥവാ സബ്ക്ലാസ് 485 വിസയിൽ രണ്ടു വർഷം കൂടി അധികം സമയം അനുവദിക്കാനാണ് തീരുമാനം.
പ്രധാനമാറ്റങ്ങൾ ഇങ്ങനെയാണ്:
ബാച്ചിലർ ഡിഗ്രി: പോസ്റ്റ് സ്റ്റഡി വർക്ക് വിസ രണ്ടു വർഷത്തിൽ നിന്ന് നാലു വർഷമായി കൂടും
മാസ്റ്റേഴ്സ് ഡിഗ്രി: പോസ്റ്റ് സ്റ്റഡി വർക്ക് വിസ മൂന്നു വർഷത്തിൽ നിന്ന് അഞ്ചു വർഷമാകും
ഗവേഷണ ബിരുദം: പോസ്റ്റ് സ്റ്റഡി വർക്ക് വിസ നാലു വർഷത്തിൽ നിന്ന് ആറു വർഷമാകും
ഗവേഷണബിരുദം ഏതു വിഷയത്തിലായാലും ഈ അധിക കാലാവധി ലഭ്യമാകും.
ജൂലൈ ഒന്നു മുതൽ ഈ മാറ്റം പ്രാബല്യത്തിൽ വരും