ഓസ്ട്രേലിയ : മലയാളക്കര നെഞ്ചിലേറ്റിയ അനുഗ്രഹീത പ്രതിഭ ശ്രീ. വിനീത് ശ്രീനിവാസൻ 12 ഓളം പേരടങ്ങുന്ന തന്റെ ലൈവ് ബാന്റുമായി ഓസ്ട്രേലിയയിലെ ജനഹൃദയങ്ങളെ കീഴടക്കുവാൻ എത്തുകയാണ്.
ബ്രിസ്ബെയ്ൻ, സിഡ്നി, മെൽബൺ, കാൻബറ, ആലിസ് സ്പ്രിംഗ്സ് എന്നിവിടങ്ങളിലാണ് വിനീത് ശ്രീനിവാസന്റെ നേതൃത്വത്തിൽ ലൈവ് മ്യൂസിക് ഷോ അരങ്ങേറുന്നത്.
ഫെബ്രുവരിയിൽ അരങ്ങേറുന്ന മ്യൂസിക്കൽ ഷോയുടെ സംഘാടകർ പക്കാ ലോക്കൽ, ബ്രിസിന്റ് എന്റർടൈൻമെന്റ്സ് , ഗോങ് മൂവീസ് എന്നിവരാണ്.
സംഗീത പ്രേമികളുടെ വൻ പിന്തുണ വിനീത് ശ്രീനിവാസൻ ഷോയ്ക്ക് പ്രതീക്ഷിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.ഇന്ത്യൻ സംഗീത മേഖലയിലെ പ്രതിഭാദനനായ കലാകാരൻ തന്റെ ഹൃദയസ്പർശിയായ ഈണങ്ങളും ആകർഷകമായ പ്രകടനങ്ങളും കൊണ്ട് ആസ്വാദകരെ തൽസമയ സംഗീതത്തിന്റെ അവിസ്മരണീയമായ ആനന്ദത്തിലേക്ക് നയിക്കുമെന്നതിൽ സംശയം ലെവലേശം ഇല്ലെന്ന് മ്യൂസിക്കൽ കോൺസേർട്ടിന്റെ ഭാരവാഹികൾ അറിയിച്ചു.
മെൽബൺ ഷോ : ഫെബ്രുവരി 14ന് മെൽബൺ പവലിയനിൽ വെച്ചാണ് നടത്തപ്പെടുന്നത്.
ബ്രിസ്ബെയ്നിൽ ഫെബ്രുവരി 15 ശനിയാഴ്ചയാണ് ലൈവ് മ്യൂസിക് ഷോ. സ്ഥലം : ഹിൽസോങ് ഓഡിറ്റോറിയം
ആലീസ് സ്പ്രിങ്സ് : ഫെബ്രുവരി 19
കാൻബറ : ഫെബ്രുവരി 21
സിഡ്നിയിൽ ഫെബ്രുവരി 22ന് സയൻസ് തിയേറ്ററിൽ വെച്ചാണ് വിനീത് ശ്രീനിവാസൻ ലൈവ് മ്യൂസിക് ഷോ.
വാലന്റൈൻസ്ഡേയോട് അനുബന്ധിച്ച് മെൽബിൽ അരങ്ങേറുന്ന സംഗീതനിശയിൽ ഒട്ടനവധി സർപ്രൈസുകളാണ് സംഘാടകർ കരുതിവച്ചിരിക്കുന്നത്. തലശ്ശേരി ദം ബിരിയാണി, ബീഫ് വരട്ടിയത് എന്നിങ്ങനെ നാവിൽ കൊതി പിടിപ്പിക്കുന്ന ഭക്ഷണമെനു മെൽബൺ മ്യൂസിക് ഷോയുടെ പ്രത്യേകതയാണ്. മാത്രമല്ല ആൽക്കഹോളിന്റെ ഹാപ്പി അവേഴ്സ് ഡീലും മെൽബൺ ഷോയുടെ മാത്രം പ്രത്യേകതയാണ്. ഫാമിലി ടിക്കറ്റുകൾ മൊത്തം വിറ്റഴിഞ്ഞ മെൽബൺ ലൈവ് ഷോ ദക്ഷിണാർദ്ധഗോളത്തിലെ ഏറ്റവും വലിയ പരിപാടിയായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെ ഗാനങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന വിനീത് ശ്രീനിവാസനൊപ്പം സംഗീതത്തിന്റെ മറ്റൊരു ലോകത്തേക്ക് എത്തുവാൻ തയ്യാറെടുത്തുകൊണ്ട് ഫെബ്രുവരിയിലെ ലൈവ് മ്യൂസിക് ഷോയിലേക്ക് ഏവരുടെയും സാന്നിധ്യം പ്രതീക്ഷിക്കുന്നതായും സംഘാടകർ വ്യക്തമാക്കി.
ആത്മാർത്ഥമായ സംഗീതവും ആകർഷകമായ പ്രകടനങ്ങളും നിറഞ്ഞ ഒരു മാന്ത്രിക സായാഹ്നം ആസ്വദിക്കൂ. നിങ്ങളുടെ പ്രിയപ്പെട്ട ഈണങ്ങൾക്കൊപ്പം പാടാനും ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന ഓർമ്മകൾ സൃഷ്ടിക്കാനും തയ്യാറാകൂ. നിങ്ങളുടെ ടിക്കറ്റുകൾ ഇപ്പോൾ തന്നെ ബുക്ക് ചെയ്യൂ !