അടൂർ – മികച്ച വില്ലേജ് ഓഫീസായി തിരഞ്ഞെടുക്കപ്പെട്ട കോന്നി വില്ലേജിലെ ഓഫീസർ വിനോദ് ജോർജിനെ ഏനാദിമംഗലത്തെ വീട്ടിൽ എത്തി കോന്നി എംഎൽഎ ആയ കെ.യു ജിനേഷ് കുമാർ അഭിനന്ദിച്ചു. തന്റെ സർവീസ് കാലത്തുടനീളം പ്രശംസനീയമായ പ്രവർത്തനമാണ് വിനോദ് കാഴ്ചവച്ചിട്ടുള്ളത് .സാധാരണ ജനങ്ങൾക്ക് അർഹതപ്പെട്ട അവകാശങ്ങൾ നിഷേധിക്കുന്നില്ല എന്ന് അദ്ദേഹം ഉറപ്പ് വരുത്തുന്നു. വിനോദ് ജോർജിനും കോന്നി വില്ലേജ് ഓഫീസിലെ സഹപ്രവർത്തകർക്കും ആശംസകൾ. എംഎൽഎ പറഞ്ഞു.