കഴിഞ്ഞ ദിവസം ആണ് ഇളയ ദളപതി വിജയിയുടെ ഇൻസ്റ്റ അരങ്ങേറ്റം. ഏവരും കാത്തിരുന്ന ആ അക്കൗണ്ട് ഇൻസ്റ്റാഗ്രാം വാളിൽ തെളിഞ്ഞപ്പോൾ ആവേശത്തോടെ ആരാധകര്‍ വരവേറ്റു. അക്കൗണ്ട് തുടങ്ങി മണിക്കൂറുകൾക്കുള്ളിൽ വൻതോതിലുള്ള ഫോളോവേഴ്സിനെ ആണ് വിജയ് സ്വന്തമാക്കിയിരിക്കുന്നത്.
ആരാധകർക്ക് ഒപ്പം താരങ്ങളും വിജയിയെ ഇൻസ്റ്റയിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ട്. പൃഥ്വിരാജ്, ചിമ്പു, അല്‍ഫോണ്‍സ് പുത്രന്, അനു സിത്താര തുടങ്ങിയവരെല്ലാം വിജയ്ക്ക് സ്വാഗതം അറിയിച്ചു. ‘ഇന്‍സ്റ്റ ലോകത്തിലേയ്ക്ക് സ്വാഗതം സഹോദരാ’ എന്നാണ് പൃഥ്വിരാജ് കുറിച്ചത്ഇൻസ്റ്റ അക്കൗണ്ട് തുടങ്ങി ഒരു ദിവസത്തിനുള്ളിൽ നാല് മില്യണ്‍ (40 ലക്ഷം) ഫോളോവേഴ്സാണ് വിജയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇക്കൂട്ടത്തിൽ സിനിമാതാരങ്ങളും ഉണ്ട്. 17 മണിക്കൂർ മുൻപാണ് വിജയ് ഇൻസ്റ്റ അക്കൗണ്ട് തുടങ്ങിയത്. ഇതുവരെ പങ്കവച്ചത് ഒരു സ്റ്റോറിയും ഒരു പോസ്റ്റും മാത്രം.