റിപ്പോർട്ടർ : സത്താർ കായംകുളം, റിയാദ്
റിയാദ്: പട്ടിക്കാട് ജാമിഅ നൂരിയ അറബിയ്യ വിദ്യാർത്ഥി സംഘടനയായ ഓസ്ഫോജ്നയുടെ റിയാദ് ഘടകം സംഘടിപ്പിക്കുന്ന സമൂഹ വിവാഹം രാവിലെ 11 മണിക്ക് മലപ്പുറം പെരിന്തൽമണ്ണ വേങ്ങൂർ എം ഇ എ എൻജിനിയറിങ് കോളേജിലാണ് പ്രമുഖരുടെ സാന്നിധ്യത്തിൽ ചടങ്ങുകൾ നടക്കുക. റിയാദ് സഫ മക്ക മെഡിക്കൽ ഗ്രൂപ്പ്, ഷിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പ് യു എ ഇ എന്നീ സ്ഥാപനങ്ങളാണ് പുണ്യകർമ്മത്തിനുള്ള പൂർണ്ണ സാമ്പത്തിക പിന്തുണ നൽകുന്നത്. പാലക്കാട്,വയനാട്,എറണാകുളം,തമിഴ്നാട്ടിലെ നീലഗിരി ജില്ലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 20 യുവതി യുവാക്കളാണ് വേദിയിൽ വിവാഹിതരാകുക.വ്യത്യസ്ത മതങ്ങളിൽ നിന്നുള്ളവർക്ക് അവരുടെ മതാചാര പ്രകാരം വിവാഹിതരാകാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായിട്ടുണ്ടെന്ന് ഭാരവാഹികളായ അബ്ദുസ്സമദ് പൂക്കോട്ടൂർ,ളിയാഉദ്ധീൻ ഫൈസി മേൽമുറി,ബഷീർ ഫൈസി എന്നിവർ പറഞ്ഞു.സമൂഹ വിവാഹം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉത്ഘാടനം ചെയ്യും.ചടങ്ങിൽ സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷനാകും.വധുവിന് പത്ത് പവൻ സ്വർണ്ണവും വരന് മഹർ നൽകാനായി ഒരു ഒരു പവനും ഇരുവർക്കും വിവാഹ വസ്ത്രങ്ങളും നൽകും.ജിഫ്രി തങ്ങൾ,സാദിഖലി തങ്ങൾ എന്നിവർക്ക് പുറമെ സമസ്ത ജനറൽ സെക്രട്ടറി കെ ആലിക്കുട്ടി മുസ്ലിയാർ,ജി സി
സി വ്യവസായിയും ഷിഫ അൽ റബീഹ് മെഡിക്കൽ ഗ്രൂപ്പ് മേധാവിയുമായ മുഹമ്മദ് ഷാജി അരിപ്ര, പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ,കോഴിക്കോട് ഖാസിമാരായ മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ,നാസർ ഹയ്യ് ശിഹാബ് തങ്ങൾ,വാക്കോട് മൊയ്തീൻ കുട്ടി ഫൈസി,ഡോ: ബഹാബുദ്ധീൻ മുഹമ്മദ് നദ്വി,ഹൈദർ ഫൈസി പനങ്ങാങ്ങര,അസ്ഗറലി ഫൈസി പട്ടിക്കാട്,ഡോ: സി കെ അബ്ദുറഹ്മാൻ ഫൈസി എന്നിവർ തുടങ്ങിയവർ വിവാഹത്തിന് കാർമികത്വം വഹിക്കും. ഹൈന്ദവ ആചാരപ്രകാരമുള്ള വിവാഹങ്ങൾക്ക് മണികണ്ഠ ശർമ നേതൃത്വം നൽകും. ഏലം കുളം ബാപ്പു മുസ്ലിയാർ പ്രാർത്ഥനക്ക് നേതൃത്വം നൽകുമെന്നും സംഘാടകർ അറിയിച്ചു.