റിയാദ്: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ വെള്ളക്കെട്ടിൽ മുങ്ങിമരിച്ച ബാലൻറെ മൃതദേഹം കണ്ടെത്തി. അൽഹസയിൽ ഒരു വെള്ളക്കെട്ടിലാണ് സ്വദേശി ബാലൻ മുങ്ങിയത്. വ്യാഴാഴ്ച വൈകീട്ടാണ് 10 വയസുകാരനെ വെള്ളക്കെട്ടിൽ കാണാതായത്. മൂന്നു കുട്ടികൾ വെള്ളക്കെട്ടിൽ ഇറങ്ങുകയും കൂട്ടത്തിൽ ഒരാൾ മുങ്ങിപ്പോവുകയുമായിരുന്നു. സിവിൽ ഡിഫൻസിന് കീഴിലെ മുങ്ങൽ വിദഗ്ധർ റബ്ബർ ബോട്ടിെൻറ സഹായത്തോടെ നടത്തിയ മണിക്കൂറുകൾ നീണ്ട തിരച്ചിലുകൾക്കൊടുവിലാണ് ബാലെൻറ മൃതദേഹം കണ്ടെത്തിയത്.