മലപ്പുറം /പത്തനംതിട്ട : പത്തനംതിട്ടയിൽ കാപ്പാ കേസ് പ്രതി അടക്കമുള്ളവർക്ക് അംഗത്വം നൽകിയ സിപിഎം നടപടിയെ ന്യായീകരിച്ച് മന്ത്രി വീണ ജോർജ്. തെറ്റായ രീതികളും രാഷ്ട്രീയവും പിന്തുടർന്ന അവർ ഇപ്പോൾ അത് ഉപേക്ഷിച്ച് ശരിയായ പാതയിലാണെന്നും അതുകൊണ്ടാണ് അവർ ചെങ്കൊടിയേന്താൻ തയ്യാറായതെന്നും മന്ത്രി മലപ്പുറം തവനൂരിൽ പറഞ്ഞു. പത്തനംതിട്ടയിൽ ആയിരക്കണക്കിനു പേരാണ് പാർട്ടിയിലേക്ക് വരുന്നത്. കഴിഞ്ഞദിവസം അംഗത്വം സ്വീകരിച്ചവരിൽ ബിജെപി, ആർഎസ്എസ് പ്രവർത്തകരുമുണ്ട്. എന്നാൽ പാർട്ടിയിലേക്ക് വരുന്നതോടെ അവരുടെ ക്രിമിനൽ പശ്ചാത്തലം ഇല്ലാതാകുമോ എന്ന ചോദ്യത്തിന് മന്ത്രി മറുപടി പറഞ്ഞില്ല.
സിപിഎം പ്രവർത്തകരെ ആക്രമിച്ചതുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ബിജെപി അനുഭാവിക്ക് അംഗത്വം നൽകിയതിനെ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവും ന്യായീകരിച്ചു മലയാലപ്പുഴ സ്വദേശി ശരൺ ചന്ദ്രൻറെ പേരിലുള്ള കേസുകൾ അന്ന് പ്രതിനിധാനം ചെയ്ത പ്രസ്ഥാനത്തിൻറെ ഭാഗമായി ഉണ്ടായതാണ് നേരിന്റെ പാതയിൽ വന്നാൽ സ്വീകരിക്കും ഇയാൾക്കെതിരെ കാപ്പകേസ് ഉണ്ടെന്ന കാര്യം ജില്ലാ സെക്രട്ടറി നിഷേധിച്ചു.