ദില്ലി: ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി.ശക്തിധരന് ഫേസ്ബുക്കിലൂടെ ഉന്നയിച്ച ആരോപണം മുഖ്യമന്ത്രിക്കെതിരെ ആയുധമാക്കി പ്രതിപക്ഷം രംഗത്ത്. കോടികള്‍ കൈതോലപ്പായയില്‍ പൊതിഞ്ഞ് നിലവില്‍ മന്ത്രിയായ വ്യക്തിയുടെ കാറില്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നുവെന്നായിരുന്നു ആരോപണം ശക്തിധരന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണ്.അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ?വെളിപ്പെടുത്തൽ മുഖ്യമന്ത്രിക്കെതിരെയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
ആഭ്യന്തര മന്ത്രി സ്ഥാനം പിണറായി വിജയന് ഒഴിയണം.മുഖ്യമന്ത്രിക്കെതിരെ ഉയർന്നത് 5 ഗുരുതര ആരോപണം.മുഖ്യമന്ത്രി ആണെന്ന് ആരോപണത്തിൽ വ്യക്തമാണ്.മുഖ്യമന്ത്രിക്ക് റിയൽ എസ്റ്റേറ്റുകാരുമായി ചേർന്ന് 1500 ഏക്കർ ഭൂമി ഉണ്ടെന്ന് കര്‍ണാടകയിലെ മാധ്യമ പ്രവർത്തക വെളിപ്പെടുത്തി.ഇതിലും അന്വേഷണം വേണം.
അല്ലെങ്കിൽ മാനനഷ്ടത്തിന് കേസ് കൊടുക്കണം.പ്രതിപക്ഷ നേതാക്കൾക്കെതിരെ കേസ് എടുക്കുന്ന ആർജവം ഇതിൽ ഉണ്ടോ എന്ന് കാണട്ടെയെന്ന് അദ്ദേഹം വെല്ലുവിളിച്ചു.പണം കൊണ്ട് പോയ വാഹനം ഏത് മന്ത്രിയുടെത് ആണെന്ന് അറിയണം.ഇക്കാര്യം ശക്തിധരൻ വെളിപ്പെടുത്തണമെന്നും സതീശൻ ആവശ്യപ്പെട്ടു.സുധാകരനെ വേട്ടയാടുന്നതിന്റെ ഭാഗമായി പഴയ കേസിൽ സർക്കാർ വീണ്ടും അന്വേഷണം നടത്തുന്നു.ആരോപണ ശരമേറ്റിരിക്കുന്ന സർക്കാർ ഫോക്കസ് മാറ്റാനുള്ള ശ്രമാണ് നടത്തുന്നതെന്നും സതീശന് ആരോപിച്ചു.