തൊടുപുഴ : വിശ്വസനീയവും നൂതനവുമായ ഡിജിറ്റൽ സൊല്യൂഷനുകൾ സൃഷ്ടിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന വികോഡ് ഇൻഫോടെക്ന്റെ പുതിയ ഹെഡ് ക്വാർട്ടേഴ്സ് ബിൽഡിംഗ് ഇടുക്കി എം.എൽ.എ ബഹു. പി.ജെ ജോസഫിൻ്റെ മഹനീയ സാന്നിധ്യത്തിൽ ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു. തൊടുപുഴയിലാണ് വികോഡ് ഇൻഫോടെക്ൻ്റെ ഏറ്റവും പുതിയ ഹെഡ് ക്വാർട്ടേഴ്സ്.
മൊബൈൽ ആപ്പുകൾ, വെബ് ആപ്ലിക്കേഷനുകൾ, ഇ-കൊമേഴ്സ് ആപ്ലിക്കേഷനുകൾ, സോഫ്റ്റ്വെയർ ആപ്ലിക്കേഷനുകൾ മുതലായവ വികസിപ്പിക്കുന്നതിൽ മികവ് പുലർത്തുന്ന വികോഡ് ഇൻഫോടെക്ന്റെ പ്രധാനപ്പെട്ട സംഭവനകളാണ് വിദ്യാഭ്യാസ രംഗത്ത് ഉപയോഗിക്കുന്ന എഡ്സ്മാർട്ട് ,യുകെയിലെ സുമോ ഒപ്ടിമസ് സൊല്യൂഷൻസ് പുറത്തിറക്കിയ വർക്ക്ഫോഴ്സ് മാനേജ്മെന്റ് സോഫ്റ്റ്വെയർ എന്നിവ.
ശ്രീ. നിഷാന്തിന്റെ നേതൃത്വത്തിലുള്ള വികോഡ് ഇൻഫോടെക്ൽ അദ്ദേഹത്തോടൊപ്പം ഉണ്ണി കെ എസ്,സണ്ണി ജോൺസൻ,ബിനോയ് പോൾ അടക്കമുള്ള ആത്മാർത്ഥതയും ഊർജ്ജസ്വലതയുമുള്ള ടെക്നിക്കൽ ടീം മെംബേർസും തങ്ങളുടെ ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ച് പ്രവർത്തിക്കാൻ സദാ സന്നദ്ധരാണ്.
വികോഡ് ഹിൽവ്യൂ കോംപ്ലക്സ്, വികോഡ് ന്യൂ ഓഫീസ്, വികോഡ് ഹിൽവ്യൂ അപ്പാർട്ട്മെൻ്റ് തുടങ്ങിയവയുടെ ലോഞ്ചിങ് ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ മുൻസിപ്പൽ കൗൺസിലർ ശ്രീമതി മെർളി രാജു, ഫാ.ഡോ. ആൻ്റണി പുത്തൻകുളം ( നിർമ്മല എച്ച്.എസ്.എസ് പ്രിൻസിപ്പൽ),വാത്തിക്കുടി മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.സിബി ജോസഫ്, വികോഡ് മെൻ്റർ ശ്രീ.കെ.എസ്.നമ്പൂതിരി, ലീഗൽ അഡ്വൈസർ അഡ്വ. ബെന്നി ജോസ്, സെൻ്റ് ജോസഫ് കോളേജ് മൂലമറ്റം മുൻ പ്രിൻസിപ്പൽ ഡോ.സാജു സെബാസ്റ്റ്യൻ, വികോഡ് എംഡി ശ്രീ ഉണ്ണി കെ എസ് എന്നിവർ സന്നിഹിദരായിരുന്നു.
ഇടുക്കിയുടെ മനോഹാരിതയിൽ ഹ്രസ്വകാല താമസത്തിന് ഉപയോഗിക്കാവുന്ന പൂർണ്ണമായും സജ്ജീകരിച്ച രണ്ട് അപ്പാർട്ട്മെന്റുകളും ഇവിടെ സജ്ജമാണ്.2003 ൽ പ്രവർത്തനം തുടങ്ങിയ വികോഡ് ഇൻഫോടെക് നിരവധി പേർക്കാണ് തൊഴിൽ നൽകുന്നത് .
കേരള ന്യൂസ് ചാനലും വികോഡ് ഉം തമ്മിലുള്ള ബന്ധത്തിന് വർഷങ്ങളുടെ ആഴമുണ്ട്. കേരള ന്യൂസിന്റെ തുടക്കം മുതൽ ചാനലിന്റെ വെബ്സൈറ്റ് ക്രീയേറ്റ് ചെയ്യുന്നതിലും, ചാനലിന്റെ ലോഗോ സൃഷ്ടിക്കുന്നതിലും വികോഡിന്റെ പങ്ക് എടുത്തു പറയേണ്ടതാണ്. ന്യൂസ് ചാനലിനെ സംബന്ധിച്ച് ലോഗോയ്ക്കുള്ള പ്രാധാന്യം വളരെ വലുതാണ്. സത്യത്തിനു മുന്നിൽ കണ്ണുകൾ അടയ്ക്കാതെ വാർത്തകൾ അതേ രൂപത്തിൽ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിക്കുക എന്ന കേരള ന്യൂസിന്റെ അന്തസത്തയെ ഉയർത്തിപ്പിടിച്ച് ജനങ്ങളുടെ മനസ്സിന്റെ കണ്ണാടിയായി വർത്തിക്കുക എന്ന മൂല്യത്തിലൂന്നിയാണ് വികോഡ് കേരള ന്യൂസിന്റെ ലോഗോ ഡിസൈൻ ചെയ്തിരിക്കുന്നത്.
സാങ്കേതിക പരിചയമുള്ള ഡിജിറ്റൽ പ്രൊഫഷണലുകളുടെ ഒരു കൂട്ടം വികോഡ് ഇൻഫോടെക്ന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്.
മികച്ച ഗുണനിലവാരത്തിനായി തിരയുകയാണോ? അത്യാധുനിക സാങ്കേതികവിദ്യകൾ? വിശ്വസനീയവും ചെലവ് കുറഞ്ഞതുമായ പരിഹാരങ്ങൾ? പ്രൊഫഷണൽ സമീപനം? എങ്കിൽ ഇന്ന് തന്നെ വികോഡ് ഇൻഫോടെക്കുമായുള്ള അതുല്യവും പ്രൊഫഷണലുമായ ബിസിനസ് പങ്കാളിത്തം ആസ്വദിക്കൂ.
വികോഡിന്റെ ഏറ്റവും പുതിയ സംരംഭത്തിന് കേരള ന്യൂസ് ചാനലിന്റെ എല്ലാ ആശംസകളും നേരുന്നു.വിജയത്തിന്റെ പടവുകൾ കയറാൻ വികോഡിനും അതിന്റെ അണിയറ പ്രവർത്തകർക്കും സാധ്യമാവട്ടെ എന്ന് ആശംസിച്ച് കേരള ന്യൂസ് എഡിറ്റോറിയൽ ടീം.