പെർത്ത് : പെർത്തിലെ സെന്റ്. പീറ്റേഴ്സ് ജാക്കോബൈറ്റ് സിറിയൻ ഓർത്തഡോൿസ് ചർച്ചിൽ ഫാദർ. ജോമോന്റെ കാർമികത്വത്തിൽ ഒക്ടോബർ 4,5,6 തീയതികളിൽ വെക്കേഷൻ ബൈബിൾ ക്ലാസുകൾ നടത്തുന്നതായിരിക്കുമെന്ന് ചർച്ച് ഭാരവാഹികൾ അറിയിച്ചു.മോർ ബസെലിയോസ് യെല്ഡോ ബാവയുടെ ഫീസ്റ്റിനോടാനുബന്ധിച്ചാണ് പരിപാടികൾ നടത്തുന്നത്.
ഒക്ടോബർ 6 ന് രാവിലെ പരിശുദ്ധ കുർബാനയും തുടർന്ന് റാസ്സയും വെക്കേഷൻ ബൈബിൾ സ്കൂൾ റാലിയും, ശേഷം നേർച്ചയും ഉണ്ടായിരിക്കുമെന്ന് പള്ളി ഭാരവാഹികൾ വ്യക്തമാക്കി.