ദില്ലി : കേരളത്തിന് വന്ദേ ഭാരത് എക്സ്പ്രസ് പരിഗണനയിലില്ലെന്ന് കേന്ദ്രം. വിവിധ ഘടകങ്ങൾ പരിഗണിച്ചാണ് ട്രെയിനുകൾ അനുവദിക്കുന്നത്. നിലവിൽ കേരളത്തിന് വന്ദേ ഭാരത് എക്സ്പ്രസ് നൽകുന്നത് പരിഗണനയിലില്ലെന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പാർലമെന്റിൽ മറുപടി നൽകി. കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ചോദ്യത്തിനാണ് മറുപടി നല്‍കിയത്. നേരത്തെ കേരളത്തിൽ വന്ദേ ഭാരത് എക്സ്പ്രസ് വൈകാതെ എത്തുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ദില്ലിയില്‍ വാർത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.