വൈക്കം മുഹമ്മദ് ബഷീറിൻ്റെ ആൾക്കാർ പെർത്തിൽ ചരിത്രം കുറിക്കാനായി ഒരുങ്ങുന്നു. ഒരുപാട് ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും അവരൊന്നായി അരങ്ങത്തെത്തുന്നു,രാമൻ നായരും തോമയും പോക്കറും മണ്ടൻ മുത്തപ്പയും എട്ടുകാലി മമ്മൂഞ്ഞും അന്തുവും ഡ്രൈവറും തൊരപ്പനും സൈനബയും എല്ലാം അരങ്ങു തകർക്കുമ്പോൾ ഏവരെയും സാദരം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു . PUMA ആർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ നടക്കുന്ന ആനവാരിയും പൊൻകുരിശും എന്ന നാടകത്തിന്റെ സംവിധാനം നിർവഹിക്കുന്നത് ഷൈജു അന്തിക്കാടാണ്.
DATE : OCTOBER 12 2024
TIME: 05.00PM
VENUE: TARYN FIEBIG THEATRE, PERTH