ബ്രിസ്ബേൻ: ഉഴവൂരിൽ നിന്ന് ബ്രിസ്ബേന്റെ സമീപ പ്രദേശങ്ങളിൽ സ്ഥിര താമസമാക്കിയ കുടുംബങ്ങളുടെ സംഗമം ഈ മാസം നാലിന് ബ്രിസ്ബേനിൽ വച്ച് സംഘടിപ്പിച്ചു. 35 കുടുംബങ്ങളിൽ നിന്നായി150ൽ അധികം ആളുകൾ സംഗമത്തിൽ പങ്കെടുത്തു.ലയോള മാടപ്പറമ്പത്തിന്റെ അധ്യക്ഷതയിൽ ആരംഭിച്ച പരിപാടികളിൽ ഫിലിപ്പ് വേലികട്ടേൽ, മാത്യു കുളകാട്ട്, തോമസ് പള്ളിപടവിൽ, സിബി അഞ്ചാംകുന്നത്ത്, ജോൺ പിറവം കൊറപ്പള്ളി എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
ഫ്രാൻസിസ് കുളക്കാട്ട് സ്വാഗതവും ജോസ്മോൻ വാഴപ്പള്ളി, അജോ വേലികട്ടേൽ, ലിജോ കുന്നംപടവിൽ, ജെയ്മോൻ മുരിയൻവാലി, സിബി പനംകാലായിൽ എന്നിവർ ആശംസകളും പിപ്പ്സ് വേലിക്കെട്ടേൽ നന്ദിയും അറിയിച്ചു.ക്വീൻസ്ലാൻഡിന്റെ മണ്ണിൽ ഉഴവൂരിന്റെ യശസ് ഉയർത്തി ഷോർട്ട് പുട്ടിൽ മൂന്നാം സ്ഥാനം നേടിയ സാലി കാരയ്ക്കലിനെ ബ്ലെസൺ മുപ്രാപ്പള്ളിലും ജോസഫ് കുഴിപ്പള്ളിയും ചേർന്ന് പൊന്നാട അണിയിച്ച് ആദരിച്ചു.
കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ സംഗമത്തിന്റെ മാറ്റുകൂട്ടി. ടോബി ചെറിയകുന്നേൽ, സിജോ പനചേല്കുടിയിൽ, ഉണ്ണി കൈപ്പിങ്കൽ, സൈമൺ അനാലിൽ, സുനിൽ പൂത്തോലിക്ക , രഞ്ജിത്ത് വൃന്ദാവനം, സ്റ്റെനി ചുക്കാനാൽ എന്നിവർ ചേർന്ന് നാടകം അവതരിപ്പിച്ചു.സൈമൺ വാഴപ്പള്ളി, റോയ് പല്ലാട്ടുമഠം, സുനിൽ പൂത്തോലിക്കൽ, ടോജി ചെറിയകുന്നേൽ, അസീഷ് കവുന്നുപറയിൽ, മേഘ ഷൈജു കാറതാനം, അനിത ജയ്മോൻ മുരിയാവാലി, ഷീബ ജോൺ എന്നിവർ ചേർന്ന് സംഗീത വിരുന്നും
സോണിയ ലയോള, ജാൻസി അജോ, ലിൻഡ ജോസ്മോൻ, അനീഷ ആസിഫ്, ജൂബി പിപ്പ്സ്, സുനിൽ ടോജി, ജിലു ലിജോ, ആനി ഫ്രാൻസിസ്, ജോ ബ്ലെസൺ, ഷീബ ജോൺ എന്നിവർ ചേർന്ന് നൃത്തവും അവതരിപ്പിച്ചു.
വിവിധ കലാപരിപാടികളിൽ സമ്മാനാർഹരായ സാറാ ലയോള, ജോഹന്ന ബ്ലെസൺ, ഒലിവിയ മാത്യു, സാറാ പിപ്പ്സ്, ജെസിക്ക, തെരേസ,ആരോൺ, ലിയാന, മരിയ പിപ്പ്സ് എന്നിവർക്ക് ഫിലിപ്പ് വേലിക്കെട്ടേലും ബ്ലെസൺ മുപ്രാപ്പള്ളിയും ചേർന്നു സമ്മാന വിതരണം ചെയ്തു.