അമേരിക്കൻ സംസ്ഥാനമായ യൂടായിലെ എലമെൻ്ററി, മിഡിൽ സ്കൂളുകളിൽ നിന്ന് ബൈബിൾ നീക്കി. അശ്ലീലവും അക്രമവും ഉൾകൊള്ളുന്ന ഭാഗങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം. കുട്ടികൾക്ക് വായിക്കാൻ അനുയോജ്യമല്ലാത്ത ഭാഗങ്ങൾ കിംഗ് ജെയിംസ് ബൈബിളിൽ ഉണ്ടെന്ന് കാട്ടി ഒരു രക്ഷിതാവ് പരാതി ഉന്നയിച്ചിരുന്നു. ഇതിനെ തുടർന്നാണ് തീരുമാനം. അശ്ലീല, ലൈംഗിക ഉള്ളടക്കങ്ങൾ ഉൾക്കൊള്ളുന്ന പുസ്തകങ്ങൾ സ്കൂളുകളിൽ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെടുന്ന നിയമം 2022ൽ യൂടാ പാസാക്കിയതാണ്. സ്കൂളുകളിൽ നിന്ന് ബൈബിളിൻ്റെ കോപ്പികൾ നീക്കിക്കൊണ്ടിരിക്കുകയാണ്.