അമേരിക്കയില്‍ 13 വയസ്സിന് താഴെയുള്ള കുട്ടികളെ സമൂഹ മാധ്യമങ്ങളില്‍ നിന്ന് വിലക്കാനുള്ള ബില്‍ സെനറ്റില്‍ അവതരിപ്പിച്ചു.ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ടിക് ടോക് തുടങ്ങിയവയിലാണ് വിലക്കാന്‍ ശുപാര്‍ശ.
കൗമാരക്കാര്‍ക്ക് സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കണമെങ്കില്‍ ടെക് കമ്ബനികള്‍, രക്ഷിതാക്കളുടെ സമ്മതം ഉറപ്പാക്കണമെന്ന നിര്‍ദ്ദേശവും ബില്ലിലുണ്ട്. സാമൂഹിക മാധ്യമങ്ങളുടെ ഉഫയോഗം കുട്ടികളുടെ മാനസിക ആരോഗ്യം തകരാറിലാക്കുന്നുവെന്ന വിദഗ്ധാഭിപ്രായം വിശദമായി പരിശോധിക്കണമെന്നും ബില്‍ ആവശ്യപ്പെടുന്നു. കൗമാരപ്രായത്തിലുള്ള കുട്ടികളുടെ വ്യക്തിഗത വിവരങ്ങള്‍ അടങ്ങിയ ഉള്ളടക്കമോ പരസ്യങ്ങളോടെ സാമൂഹിക മാധ്യമ കമ്ബനികള്‍ പങ്കുവയ്ക്കാന്‍ പാടില്ലെന്നും നിഷ്കര്‍ഷിക്കുന്നുണ്ട്.
ബില്‍ നിയമമാകുന്നതോടെ നിയന്ത്രണം നടപ്പാകും. കുട്ടികളുടെ പേരില്‍ പുതിയ അക്കൗണ്ടുകള്‍ സൃഷ്ടിക്കാന്‍ കഴിയില്ല. എന്നാല്‍ ലോഗിന്‍ ചെയ്യാതെ ഉള്ളടക്കം വായിക്കാന്‍ പറ്റും. സാമൂഹിക മാധ്യമങ്ങളിലെ ചതിക്കുഴികളില്‍നിന്ന് കുട്ടികളെ രക്ഷിക്കാനുള്ള നീക്കമാണിതെന്ന് ബില്ലിന് പിന്നില്‍ പ്രവര്‍ത്തിച്ച സെനറ്റംഗം ബ്രയാന്‍ ഷാറ്റസ് പ്രതികരിച്ചു.
2021 ലെ ഒരു സര്‍വേ റിപ്പോര്‍ട്ട് പ്രകാരം യുഎസിലെ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ 57 ശതമാനം പെണ്‍കുട്ടികളിലും 29 ശതമാനം ആണ്‍കുട്ടികളിലും വിഷാദ രോഗം കണ്ടെത്തിയിരുന്നു. സാമൂഹിക മാധ്യമങ്ങളുടെ അമിതോപയോഗമാണ് ഇതിന് പ്രധാന കാരണമെന്നായിരുന്നു വിദഗ്ധരുടെ വിലയിരുത്തല്‍.