സാന്റിയാഗോ നിര്‍ണായക സൈനിക രഹസ്യങ്ങള്‍ ചൈനീസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയെന്ന കേസില്‍ രണ്ടുനാവികര് യുഎസില്‍ അറസ്റ്റിലായി.
യുദ്ധകാല അഭ്യാസങ്ങള്‍, നാവിക പദ്ധതികള്‍, സാങ്കേതിക വിവരങ്ങള്‍ തുടങ്ങിയവ കൈമാറിയെന്നാണ് ഇവര്‍ക്കെതിരായ ആരോപണം. കാലിഫോര്‍ണിയക്കാരായ ജിന്‍ചാവോ വെയ്, വെന്ഹെങ്ക് എന്നിവരാണ് പിടിയിലായത്. വ്യത്യസ്ത കേസുകളിലാണ് ഇരുവരും പിടിയിലായതെന്നാണ് പ്രാഥമിക വിവരം.