അഹമ്മദാബാദ്: ലോകകപ്പ് ക്രിക്കറ്റിലെ ഇന്ത്യ-പാകിസ്ഥാന് ആവേശപ്പോരാട്ടത്തിനിടെ ബോളിവുഡ് നടി ഉര്‍വശി റൗട്ടേലക്ക് നഷ്ടമായത് 24 കാരറ്റ് ഗോള്‍ഡ് ഐഫോണ്‍. താരം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം പരസ്യമാക്കിയത്.തന്റെ 24 കാരറ്റ് ഗോള്‍ഡ് ഐഫോണ്‍ നഷ്ടമായെന്നും കിട്ടുന്നവര്‍ തന്നെ തിരികെ ഏല്‍പ്പിക്കണമെന്നും ഉര്‍വശി എക്സില്‍(മുമ്പ് ട്വിറ്റര്‍) പോസ്റ്റ് ചെയ്തു. അഹമ്മദാബാദ് സ്റ്റേഡിയം, നരേന്ദ്ര മോദി സ്റ്റേഡിയം, ലോസ്റ്റ് ഫോണ്‍ എന്നീ ഹാഷ് ടാഗുകളോടെയായിരുന്നു താരത്തിന്റെ പോസ്റ്റ്. താരത്തിന്റെ പോസ്റ്റിന് താഴെ വിശദാംശങ്ങള്‍ ആരാഞ്ഞ് ഗുജറാത്ത് പോലീസിന്റെ മറുപടിയുമെത്തി.താരത്തിന്റെ പോസ്റ്റിന് താഴെ നിരവധി ആരാധകരാണ് കമന്റുമായി എത്തിയിരിക്കുന്നത്. ഒന്നും പേടിക്കേണ്ടെന്നും അഹമ്മദാബാദ് പോലീസ് നിങ്ങളുടെ ഫോണ്‍ കണ്ടുപിടിച്ച് തിരികെ തരുമെന്ന് 100 ശതമാനം ഉറപ്പാണെന്നും ചിലര്‍ എഴുതി. അതേസമയം, ഇന്ത്യന്‍ താരം റിഷഭ് പന്ത് ഫോണെടുത്തിട്ടുണ്ടെങ്കില് തിരിച്ചു നല്‍കണമെന്ന് ചിലര്‍ കമന്റായി കുറിച്ചിട്ടുണ്ട്.
മുമ്പ് റിഷഭ് പന്തും താനുമായി അടുത്ത ബന്ധമുണ്ടെന്ന് ഉര്‍വശി തുറന്നുപറഞ്ഞിരുന്നു. ഇന്ത്യന്‍ ക്രിക്കറ്ററായ ആര് പി(റിഷഭ് പന്തിന്റെ ചുരുക്കപ്പേര്)എന്നയാള്‍ തന്നെ കാണാന്‍ ഹോട്ടല്‍ മുറിയില്‍ മണിക്കൂറുകളോളം കാത്തു നിന്നിട്ടുണ്ടെന്നും ഒരു അഭിമുഖത്തില്‍ ഉര്‍വശി പറഞ്ഞിരുന്നു.2018ല്‍ റിഷഭ് പന്തും ഉര്‍വശിയും ഡേറ്റിങിലായിരുന്നുവെന്നും എന്നാല്‍ ആ ബന്ധം പെട്ടെന്ന് തന്നെ അവസാനിച്ചുവെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.എന്നാല്‍ വാര്‍ത്താ തലക്കെട്ടുകളില്‍ ഇടം നേടാന്‍ ആളുകള്‍ നുണ പറയുന്നത് കാാണുമ്പോള് ചിരി വരുന്നു, ദൈവം അവരെ അനുഗ്രഹിക്കട്ടെ എന്നായിരുന്നു ഇതിനോട് ഉര്‍വശിയുടെ പേരെടുത്ത് പറയാതെ പന്തിന്റെ പ്രതികരണം. കാറപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ള റിഷഭ് പന്ത് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താനുള്ള തയാറെടുപ്പിലാണിപ്പോള്‍.