വസ്ത്രത്തിന്റെ പേരില്‍ പലപ്പോഴും ട്രോളുകള്‍ നേരിടുന്ന ഹിന്ദി ടെലിവിഷൻ താരം ആണ് ഉർഫി ജാവേദ്. ബിഗ്ബോസ് ഹിന്ദി പതിപ്പിലൂടെ പ്രശസ്തയായ ഉർഫിയുടെ വസ്ത്രങ്ങൾ പലപ്പോഴും ‘ഓവര്‍ ഗ്ലാമറസ്’ ആകുന്നുണ്ടെന്നാണ് സൈബര്‍ ലോകത്തിന്റെ വിമര്‍ശനം. എന്നിരുന്നാലും ഇത്തരം ട്രോളുകളൊന്നും ഉര്‍ഫിയെ ബാധിക്കാറില്ല. സോഷ്യല്‍ മീഡിയയില്‍ ഏറെ സജ്ജീവമാണ് താരം.
കഴിഞ്ഞ ദിവസം ഉര്‍ഫി തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിലൂടെ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ‘അണ്ടർ ഐ ഫില്ലര്‍’ ചെയ്തതിന് ശേഷമുള്ള താരത്തിന്റെ ലുക്കാണ് ചിത്രത്തിലുള്ളത്. കണ്ണിനു ചുറ്റും ചുവന്ന് വീര്‍ത്തിരിക്കുന്നതാണ് ചിത്രത്തില്‍ കാണുന്നത്. കുട്ടിക്കാലം മുതൽ കണ്ണിന് താഴെ ഇരുണ്ട വൃത്തങ്ങള്‍ ഉണ്ടായിരുന്നു എന്നും അതിനാലാണ് അണ്ടർ ഐ ഫില്ലേഴ്സ് ചെയ്തെന്നും എന്നാല്‍ ഇതാണ് ഇപ്പോഴത്തെ അവസ്ഥയെന്നും താരം ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചു. മേക്കപ്പ് കൊണ്ടു പോലും ഇത് മറയ്ക്കാന്‍ കഴിയില്ല എന്നും താരം പറയുന്നു. എത്രയും പെട്ടെന്ന് ഇതെല്ലാം ശരിയാകുമെന്ന് പ്രതീക്ഷിക്കുന്നു എന്നു ഉര്‍ഫി കുറിച്ചു. മുമ്പ് താരം ലിപ് ഫില്ലറും ചെയ്തിട്ടുണ്ട്.