ബ്രിസ്ബെയ്ൻ: യുണൈറ്റഡ് കേരള ബ്രിസ്ബെയ്ൻ സ്പോർട്ടിംഗ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഫുട്ബോൾ പ്രേമികൾക്കായി ഒക്ടോബർ അഞ്ചിന് ‘യുണൈറ്റഡ് കപ്പ് 2024’ നടത്തുവാൻ തീരുമാനിച്ചതായി ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു. വ്യത്യസ്ത വിഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ ജയിക്കുന്ന ടീമുകൾക്ക് ആകർഷകമായ സമ്മാനങ്ങളും ക്യാഷ് പ്രൈസുമാണ് ഒരുക്കിയിരിക്കുന്നത്. മാത്രമല്ല മത്സരത്തിൽ ഉടനീളം മികച്ച പെർഫോമൻസ് കാഴ്ചവയ്ക്കുന്നവർക്കായി ഗോൾഡൻ ബൂട്ട്,ഗോൾഡൻ ഗ്ലൗസ്, ഗോൾഡൻ ബോൾ, ബെസ്റ്റ് ഡിഫൻഡർ എന്നീ അവാർഡുകളും ഒരുക്കിയിരിക്കുന്നതായി ക്ലബ് ഭാരവാഹികൾ അറിയിച്ചു.
Date : October 5
Venue : 75 GRAND ST, BALD HILLS QLD 4036