സ്കൂളുകളിലെ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗത്തെ കുറിച്ച് മുന്നറിയിപ്പുമായി യുനസ്കോ. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം പഠനത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നാണ് കണ്ടെത്തല്‍.മനുഷ്യ കേന്ദ്രീകൃതമായ പാഠ്യരീതിയാണ് വേണ്ടതെന്നും യുനസ്കോയുടെ പഠനം പറയുന്നു.
വിവിധ രാജ്യങ്ങളില്‍ നടത്തിയ പഠന റിപ്പോര്‍ട്ടാണ് യുനെസ്കോ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം ഉദ്ദേശിച്ചതിന് വിപരീതമായ ഫലമാണ് മിക്കയിടത്തും ഉണ്ടാക്കിയതെന്ന് പഠനം പറയുന്നു. മനുഷ്യകേന്ദ്രീകൃതമായ പഠനരീതിയാണ് വേണ്ടത്. സാങ്കേതികവിദ്യ വിദ്യാര്‍ഥികളെയും അധ്യാപകരെയും വിദ്യാഭ്യാസ പ്രക്രിയയില്‍ നിന്ന് വ്യതിചലിപ്പിക്കുന്നതിന് പകരം പ്രയോജനപ്പെടുന്ന രീതിയില്‍ ക്രമീകരിക്കണം. ദേശീയ സമ്ബദ് വ്യവസ്ഥയും കുട്ടികളുടെ മാനസികാരോഗ്യവും പരിസ്ഥിതിയും പരിഗണിക്കാതെ തിടുക്കപ്പെട്ടാണ് സാങ്കേതിക വിദ്യ അവതരിപ്പിക്കുന്നത്.