കീവ്: കാളി ദേവിയുടെ ചിത്രം ട്വിറ്ററില്‍നിന്ന് പിന്‍വലിച്ച് യുക്രെയിന് പ്രതിരോധ മന്ത്രാലയം. സംഭവത്തില്‍ യുക്രെയിന് വിദേശകാര്യ ഉപമന്ത്രി എമിന് ധപറോവ ഖേദം പ്രകടിപ്പിച്ചു.
പ്രതിരോധ മന്ത്രാലയം കാളി ദേവിയെ വികലമായി ചിത്രീകരിച്ചതില്‍ യുക്രെയിന് ഖേദിക്കുന്നുവെന്നും യുക്രെയിന് “അതുല്യമായ ഇന്ത്യന്‍ സംസ്കാരത്തെ ബഹുമാനിക്കുന്നുവെന്നും ഇന്ത്യയുടെ പിന്തുണയെ വളരെയധികം വിലമതിക്കുന്നുവെന്നും അവര്‍ ട്വീറ്റ് ചെയ്തു.
റഷ്യന്‍ മേഖലയിലെ ഗ്യാസ് സ്റ്റേഷനില്‍ ആക്രമണം നടത്തിയതിന് പിന്നാലെ ആകാശത്തേക്ക് വന്‍തോതില്‍ പുക ഉയരുന്ന ചിത്രവും, അതിനൊപ്പം പുകയില്‍ ഹോളിവുഡ് താരം മര്ലിന് മണ്ട്രോയുടെ രൂപത്തില്‍ കാളിദേവിയുടേതിന് സമാനമായ ചിത്രവുമാണ് ഏപ്രില്‍ 30ന് ട്വീറ്റ് ചെയ്തത്. ‘കലാസൃഷ്ടി’ (‘വര്‍ക്ക് ഓഫ് ആര്‍ട്ട്’) എന്നായിരുന്നു അടിക്കുറിപ്പ്. ഇത് ഇന്ത്യന്‍ വികാരം വ്രണപ്പെടുത്തിയെന്ന ആരോപണമുയര്‍ന്നതിന് പിന്നാലെയാണ് യുക്രെയിന് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി.