ലണ്ടൻ: ബ്രിട്ടനിൽ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം ഒരാഴ്ചയായിട്ടും തുടരുന്ന സാഹചര്യത്തിൽ ലണ്ടനിലുള്ള ഇന്ത്യൻ ഹൈക്കമ്മീഷൻ ഇന്ത്യാ ക്കാർക്കായി സുരക്ഷ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു. ബ്രിട്ടൻ സന്ദർശിക്കുന്ന ഇന്ത്യക്കാർ ജാഗ്രത പുലർത്തണമെന്നും തദ്ദേശീയ വാർത്തകളും മാർഗനിർദ്ദേശങ്ങളും ശ്രദ്ധിക്കണമെന്നും നിർദ്ദേശത്തിലുണ്ട്.
ഏതെങ്കിലും പ്രശ്നമുണ്ടായാൽ ബന്ധപ്പെടാനായി +44 20 78 36 91 47 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.
ബ്രിട്ടനിലെ സൗത്ത് പോർട്ടലിൽ മൂന്നു പെൺകുട്ടികളെ കൗമാരക്കാരൻ കുത്തിക്കൊലപ്പെടുത്തിയ സംഭവമാണ് വൻ പ്രക്ഷോഭത്തിനു വഴി വച്ചത്. അക്രമി അഭയാർത്ഥികളിൽ ഒരാളാണെന്ന വാസ്തുതാ വിരുദ്ധമായ സന്ദേശം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത് പ്രക്ഷോഭം ആളികത്തിച്ചു. 400 ഓളം പ്രക്ഷോഭകാരികൾ അറസ്റ്റിലായിട്ടുണ്ട്. രാജ്യത്തെ ജയിലുകളുടെ ശേഷം കൂട്ടാനുള്ള നടപടി ഊർജ്ജിതമാക്കി.