ലണ്ടൻ: യു.കെയില്‍ മലയാളി നഴ്സിനെയും രണ്ടു മക്കളെയും കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ സാജുവിനെ പോലീസ് കീഴടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് നോര്‍ത്താംപ്ടണ്‍ഷെയര്‍ പോലീസ്.
2022 ഡിസംബര്‍ 15-ലെ ദൃശ്യങ്ങളാണ് പോലീസ് പുറത്തുവിട്ടിരിക്കുന്നത്. ഭാര്യയെയും രണ്ടു മക്കളെയും കൊലപ്പെടുത്തിയ സംഭവത്തില്‍ ഇയാളെ നോര്‍ത്താംപ്ടണ്‍ഷെയര്‍ കോടതി കഴിഞ്ഞദിവസം 40 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു.
യുവതിക്കും രണ്ട് മക്കള്‍ക്കും പരിക്കേറ്റിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്നായിരുന്നു സാജുവിന്റെ വീട്ടില്‍ പോലീസ് എത്തിയത്. വാതിലിന്റെ ചില്ല് തകര്‍ത്താണ് പോലീസ് ഇയാളുടെ വീട്ടില്‍ കയറിയത്. പോലീസ് അകത്തുകയറുമ്ബോള്‍ കാണുന്നത് കയ്യില്‍ കത്തിയും പിടിച്ച് നില്ക്കുന്ന സാജുവിനെയാണ്. കത്തി താഴെയിടാൻ പോലീസ് ആവശ്യപ്പെട്ടെങ്കിലും സാജു തയ്യാറായില്ല. തന്നെ വെടിവയ്ക്കാൻ ആവശ്യപ്പെട്ട് ഇയാള്‍ അലറുന്നതും ദൃശ്യങ്ങളില്‍ കാണാം. പിന്നീട് തോക്കുപയോഗിച്ച് സാജുവിനെ കീഴ്പെടുത്തിയ ശേഷമാണ് പോലീസ് പിടികൂടുന്നത്.