സിയൂള്‍: അനധികൃതമായി അതിര്‍ത്തി കടന്ന യുഎസ് സൈനികൻ ഉത്തരകൊറിയയില്‍ പിടിയിലായി. ദക്ഷിണകൊറിയയില്നിന്നാണ് ഇയാള്‍ ഉത്തരകൊറിയയിലേക്കു കടന്നത്.
അതിസുരക്ഷയുള്ള അതിര്‍ത്തി എങ്ങനെയാണ് ഇയാള്‍ കടന്നതെന്നും, എന്തിനാണ് ഇയാള്‍ ഉത്തരകൊറിയയില്‍ എത്തിയതെന്നുമുള്ള കാര്യങ്ങളില്‍ വ്യക്തത വന്നിട്ടില്ല.
അമേരിക്കക്കാരോ ദക്ഷിണകൊറിയക്കാരോ ഉത്തരകൊറിയയിലേക്കു കടക്കുന്ന സംഭവങ്ങളില്ല. ദക്ഷിണകൊറിയൻ അതിര്‍ത്തി ഗ്രാമമായ പാൻമുൻജോമില്‍ സന്ദര്‍ശനം നടത്തിയ അമേരിക്കൻ സൈനികൻ അനുവാദമില്ലാതെ ഉത്തരകൊറിയയിലേക്കു കടക്കുകയായിരുന്നുവെന്ന് നേരത്തേ അമേരിക്കൻ നേതൃത്വത്തിലുള്ള യുഎൻ കമാൻഡ് ട്വീറ്റ് ചെയ്തിരുന്നു.
പ്രശ്നപരിഹാരത്തിനായി ഉത്തരകൊറിയൻ അധികൃതരുമായി യുഎൻ കമാൻഡ് ചര്‍ച്ച നടത്തിവരികയാണ്. വിഷയത്തെക്കുറിച്ചു പ്രതികരിക്കാൻ ഉത്തരകൊറിയ പ്രതികരിച്ചില്ല.