ബീജിംഗ്: ചെെനയിലെ വൻമതിലിന്റെ ഒരു ഭാഗം നിര്‍മ്മാണത്തൊഴിലാളികള്‍ തകര്‍ത്തു. സെൻട്രല്‍ ഷാംഗ് സി പ്രവിശ്യയിലെ തൊഴിലാളികളാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മതില് പൊളിച്ചത്.
സംഭവത്തില്‍ രണ്ട് പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. ജോലിസ്ഥലത്തേയ്ക്ക് പോകാനുള്ള എളുപ്പവഴിയ്ക്ക് വേണ്ടിയാണ് ചരിത്ര സ്മാരകമായ വൻമതില് പൊളിച്ചത്.
മതില് പൊളിച്ചതിന് സമീപം ജോലി ചെയ്യുന്ന 30കാരനെയും 55കാരിയെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ജോലിസ്ഥലത്തേയ്ക്ക് അവരുടെ മണ്ണുമാന്തി യന്ത്രം കൊണ്ടുപോകുന്നതിനാണ് മതിലിന്റെ ഒരു ഭാഗം തകര്‍ത്തതെന്ന് പൊലീസ് പറഞ്ഞു. മതില് തകര്‍ത്തതിനെക്കുറിച്ച് ആഗസ്റ്റ് 24നാണ് അധികൃതര്‍ക്ക് വിവരം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തത്.1987ല്‍ യുനെസ്കോയുടെ ലോക പൈതൃകപട്ടികയില്‍ ഇടംപിടിച്ച വൻമതില് ബി.സി 220നും എ.ഡി 1600കളിലെ മിംഗ് രാജവംശ കാലത്തിനുമിടയിലാണ് നിര്‍മ്മിച്ചത്. ലോകത്തെ ഏറ്റവും വലിയ മനുഷ്യനിര്മ്മിക വസ്തുവാണ് ചെെന വൻമതില്. വൻമതില് നശിച്ച് തുടങ്ങിയെന്ന് നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. അതിനാല്‍ തന്നെ ചെെനീസ് ഭരണകൂടം വൻമതില് സംരക്ഷിക്കാൻ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. വൻമതിലിനെ തകര്‍ക്കാൻ ശ്രമിക്കുന്നത് രാജ്യദ്രോഹക്കുറ്റത്തിന് സമാനമായ കുറ്റമായി കരുതുന്നു.