ട്വിറ്ററിന് എതിരാളിയായി എത്തിയ ത്രെഡ്സിനെ പറ്റിയുള്ള ചര്‍ച്ചകളും വാദങ്ങളും ഇപ്പോഴും സമൂഹമാധ്യമങ്ങളില്‍ സജീവമാണ്.ഇപ്പോഴിത ട്വിറ്ററിനെ പ്രതിനിധീകരിച്ച് ഒരു അഭിഭാഷകന് മെറ്റാ സിഇഒയായ മാര്‍ക്ക് സക്കര്‍ബര്‍ഗിന് ഒരു കത്ത് അയച്ചിരിക്കുകയാണ്, തങ്ങളുടെ മുന്‍ ജീവനക്കാരെ നിയമിച്ചതിലൂടെ വ്യാപാര രഹസ്യങ്ങള്‍ ചോര്‍ത്തിയെന്നുള്ള ആരോപണമൊക്കെയാണ് കത്തിന്റെ ഉള്ളടക്കം എന്നാണ് റിപ്പോര്‍ട്ട്. എന്തായാലും ട്വിറ്റര്‍ ക്ലോണെന്നാണ് ത്രെഡ്സിനെ ടെക് വിദഗ്ദര്‍ വിശേഷിപ്പിക്കുന്നത്. പക്ഷേ മെറ്റയുടെ ത്രെഡ്സ് ചില കാര്യങ്ങളില്‍ ട്വിറ്ററില്‍ നിന്നു വേറിട്ടു നില്‍ക്കുന്നുണ്ട് അത് ഏതൊക്കെയെന്ന് നോക്കാം.
അതില്‍ ഹാഷ് ടാഗുകള്‍ ആണ് ആദ്യം. ഉള്ളടക്കം തരംതിരിക്കാനും തെരയാനും ഉപയോക്താക്കള്‍ക്ക് ഹാഷ് ടാഗുകള്‍ ട്വിറ്ററില്‍ ഒരു എളുപ്പവഴിയാണ്. എന്നാല്‍ ത്രെഡ്സ് നിലവില്‍ ഹാഷ്ടാഗുകളെ പിന്തുണയ്ക്കുന്നില്ല. അത് പോലെ പോള്‍സ്, ഉപയോക്താക്കള്‍ക്ക് അവരുടെ അനുയായികളോട് ചോദ്യങ്ങള്‍ ചോദിക്കാനും അവരുടെ ഫീഡ്ബാക്ക് നേടാനും ട്വിറ്റര്‍ അനുവദിക്കുന്നു. ത്രെഡ്സ് നിലവില്‍ ഇത്തരം വോട്ടെടുപ്പുകളെ പിന്തുണയ്ക്കുന്നില്ല.
ട്രെന്‍ഡ്സ്, നേരിട്ടുള്ള സന്ദേശമയയ്ക്കല്‍, ട്വീറ്റുകള്‍ എഡിറ്റ് ചെയ്യാനുള്ള സംവിധാനം, തുടങ്ങിയ ഒന്നും എന്തായാലും ത്രെഡ്സില്‍ നിലവില്‍ വന്നിട്ടില്ല. കൂടാതെ കാഴ്ച വൈകല്യമുള്ള ഉപയോക്താക്കള്‍ക്കും ടെക്സ്റ്റിലെ ചിത്രങ്ങളും വീഡിയോകളും വിവരിക്കുന്നതിനുള്ള ഒരു മാര്‍ഗമാണ് AI ജനറേറ്റഡ് ആള്‍ട്ട് ടെക്സ്റ്റ്. സ്ക്രീന്‍ റീഡറുകളെ ആശ്രയിക്കുന്ന ഉപയോക്താക്കള്‍ക്ക് ത്രെഡ്സ് ഉപയോഗപ്രദമല്ല.
എന്നാല്‍ പരസ്യങ്ങള്‍ ഇല്ല എന്നത് ഒരു നല്ല കാര്യമാണ്, ട്വിറ്റര്‍ നിലവില്‍ പരസ്യങ്ങളാല്‍ നിറഞ്ഞിരിക്കുമ്ബോള് ത്രെഡ്സ് പരസ്യങ്ങള്‍ ഒന്നും ഇതുവരെ കാണിക്കുന്നില്ല. കൂടാതെ ഏത് വെബ് ബ്രൗസറിലും ട്വിറ്റര്‍ ആക്സസ് ചെയ്യാന്‍ കഴിയും. ത്രെഡുകള്‍ നിലവില്‍ ഒരു മൊബൈല്‍ ആപ്പായി മാത്രമേ ലഭ്യമാകൂ. ത്രെഡുകളുടെ വെബ് പതിപ്പ് ഒന്നുമില്ല. ത്രെഡ്സ്. നെറ്റ് എന്ന വെബ് പതിപ്പ് ഉണ്ടെങ്കിലും അതു ആപ്പിലേക്കുള്ള ജാലകം മാത്രമാണ്.