ട്വിറ്ററിന്റെ പേര് റീ ബ്രാന്‍ഡ് ചെയ്ത് എക്സ് എന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ പുതിയ മാറ്റങ്ങളുമായി മസ്ക് വീണ്ടും രംഗത്ത്.
ആന്‍ഡ്രോയിഡിന് വേണ്ടിയുള്ള എക്സിന്റെ പുതിയ ബീറ്റാ പതിപ്പില്‍ ഉപഭോക്താക്കള്‍ കാലാകാലങ്ങളായി ഉപയോഗിച്ചുവരുന്ന പ്രധാനപ്പെട്ട ഫീച്ചറുകളുടെ പേരുകളാണ് ഇത്തവണ മസ്ക് മാറ്റിയിരിക്കുന്നത്. ട്വിറ്ററുമായി ബന്ധപ്പെട്ട പേരുകള്‍ മുഴുവനും തുടച്ചുനീക്കാനാണ് മസ്കിന്റെ തീരുമാനം.
മുന്‍പ് ട്വീറ്റ്, റീ ട്വീറ്റ് എന്നിവ വാക്കുകള്‍ ട്വിറ്ററില്‍ ഉപയോഗിക്കാറുണ്ട്. ഇനി മുതല്‍ അവ എക്സില്‍ ഉപയോഗിക്കരുതെന്ന് മസ്ക് നിര്‍ദ്ദേശം നല്കി. പകരം, അവ പോസ്റ്റുകള്‍ എന്ന പേരിലാണ് അറിയപ്പെടുക. റീ ട്വീറ്റുകള്‍ റീ പോസ്റ്റുകളായി മാറും. ഇതിന്റെ ഭാഗമായി ‘ട്വീറ്റ് ബട്ടണ്‍’ നീക്കം ചെയ്ത്, ‘പോസ്റ്റ്’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ട്വിറ്ററിന്റെ റീ ബ്രാന്‍ഡിംഗുമായി ബന്ധപ്പെട്ട് വിവിധ തരത്തിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, പേര് റീ ബ്രാന്‍ഡ് ചെയ്തതോടെ ഏകദേശം 54.15 കോടിയിലേറെ ഉപഭോക്താക്കളെ എക്സിന് നേടാന്‍ സാധിച്ചിട്ടുണ്ടെന്ന് മസ്ക് വ്യക്തമാക്കി. അതേസമയം, പുതിയ പേരും ലോഗോയും വിവിധ തരത്തിലുള്ള വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.